ജീവിതം ഒരു മഹാപ്രഹേളിക തന്നെയാണ്. യഥാര്‍ത്ഥത്തില്‍ ജനനം മുതല്‍ മരണം വരെയുള്ള കാലയളവിലെ ഒരു നൂല്‍പാല
നടത്തം തന്നെയാണെന്ന് പറയാം . അടി ചെറുതയെന്നു തെറ്റിയാല്‍ വീഴുന്നത്
മഹാഗര്തത്തിലെക്കയിരിക്കും. പലപ്പോഴും നമ്മളെ വളരെ സൂക്ഷ്മപൂര്‍വം സഞ്ചരിക്കാന്‍ സമൂഹവും സര്‍ക്കാരും വിദ്യാഭാസ എസ്ടബ്ലിഷ്മെന്റുകളും
നിരന്തരം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഒരു വ്യക്തിയുടെ ജീവിത വിജയം എന്തിനെ
ആശ്രയിച്ചിരിക്കുന്നു? അറിവുള്ളവന്‍ വിജയിക്കുന്നു എന്നാ സാധാരണ തത്വം കണക്കിലെടുത്താല്‍ ലോകത്തിലെ എല്ലാ പണ്ഡിതന്‍മാരും ജീവിതത്തില്‍
വിജയിചിരിക്കണം, എന്നാല്‍ പലപ്പോഴും അങ്ങിനെയല്ല സംഭവിക്കുന്നത്. വിജയം സാമ്പത്തിക മായാലും
അന്യമേഖലകളില്‍ ആയാലും നേടിയ അറിവിന്റെ നേരായ പ്രയോഗം ഉണ്ടായിട്ടു കൂടി
വിജയിക്കാത്ത പലരുമുണ്ട്. അങ്ങിനെ വരുമ്പോള്‍ വിജയത്തിനു ഒരു പ്രത്യക ഫോര്മുലയോ
അല്ലെങ്കില്‍ പാണ്ഡിത്യമോ ആവശ്യമില്ലെന്ന് വരുന്നു. നമ്മള്‍
പരിശീലിച്ചിട്ടില്ലാത്ത അല്ലെങ്കില്‍ പ്രയോഗോചിട്ടില്ലാത്ത പ്രവൃത്തികളുടെ ഒരു
കോമ്പിനേഷന്‍ നമ്മളറിയാതെ തന്നെ പ്രയോഗത്തില്‍ വരുമ്പോഴാണ് വിജയം സംഭവിക്കുന്നത്. നാം ഓരോരുത്തരം അത്തരമൊരു കോമ്പിനേഷനു വേണ്ടിയുള്ള പരീക്ഷനശാലയിലാണ് ജീവിതം തള്ളി നീക്കുന്നത്. ഇന്നല്ലെങ്കില്‍ നാളെ
എന്റെ ജീവിത പരീക്ഷണം വിജയിക്കുമെന്ന പ്രത്യാശയോടെ......
