Wednesday, December 4, 2013

ജൈത്രയാത്ര









ഇന്നലയുടെ പ്രവാഹത്തില്‍  മുങ്ങാംകൂളിയിട്ടു
ഇന്നിന്റെ നീല നിലാവിലൂടെ കടന്നു  പോയി
നാളെയുടെ പ്രകാശത്തിന്റെ ഉറവ തേടലിലൂടെ
നീ ജീവന്റെ ഉണ്മയും ആത്മാവും തേടിയലഞ്ഞു.

ആരോ ഉയര്‍ത്തിവിട്ട വിഷക്കാറ്റില്‍  നിന്റെ
ശ്വാസനാളം ജീവവായുവിനായി പിടഞ്ഞപ്പോള്‍
എങ്ങു നിന്നോ വന്ന ഇളംക്കാറ്റിന്‍ കുളിര്‍മന്നിന്‍ 
മനതാരില്‍ മഴനീര്‍ തുള്ളികളായി പെയ്തിറങ്ങി.

നിശബ്ദതയെ ഭേദിച്ച  അശരീരി നിന്‍ തലച്ചോറിന്റെ 
വാതായനങ്ങള്‍ തള്ളി തുറന്നു മറുകര താണ്ടിയപ്പോള്‍ 
ദൂരെയാരോ മീട്ടിയ വീണ കമ്പികളുടെ നാദ തരംഗത്തിന്‍
ലഹരി നുണഞ്ഞു നിന്നന്തരംഗം ഭാവ സാന്ദ്രതയാര്‍ന്നു.

ഏതോ വിഷാദത്തിന്‍ ഉള്‍കാമ്പ് തേടിയിറങ്ങിയ മൌനമേ
നീ താണ്ടിയ പാതയിലെ വെള്ളാരം കല്ലുകള്‍പ്പോലും
നിന്റെ വഴിത്താരയിലെ വഴിവിളക്കുകളായി തെളിഞ്ഞു-
നിന്‍ ചിത്തത്തില്‍ വര്‍ണ്ണരാജികളുടെ പ്രഭാപൂരമണിഞ്ഞു.

അറിയുന്നില്ല നിന്നെ ഞാനീയുടയാടകളുടെ പകിട്ടിനാല്‍ 
ആരോ ചാര്‍ത്തി മിഴിവേകിയ നീല വര്‍ണ്ണ ശബളിമയില്‍ 
കേള്‍ക്കുന്നെന്നന്തരംഗം നിന്നനശ്വര ജീവരാഗ ഈരടികള്‍ 
തേടുന്നോരോ പന്ഥാവിലും പാരത്രിക പരിത്രാണ മാര്‍ഗ്ഗങ്ങള്‍

പ്രകാശം പരത്തുന്ന പെണ്‍കുട്ടി











ഈറന്‍ സന്ധ്യയുടെ നിറഞ്ഞ മാറില്‍
കയ്യിലേന്തിയ നിറ ദീപവുമായി 
കണ്‍ മുനകളില്‍  തീക്ഷ്ണതയുമായി 
ഒരു ദീപ പ്രഭയായി  അവള്‍ നിന്നു

നിശാ പുഷ്പങ്ങളുടെ സൌരഭ്യ മേറി
നിലാ വെളിച്ചത്തിന്റെ ചാരുതയേറി
നിര്‍ഭയത്വത്തിന്റെ  ഉത്സാഹ തിമിര്‍പ്പേന്തി
നീല നിശീഥിനിയുടെ മൂകതയുമായി.

ഒരാത്മാവിഷ്ക്കരത്തിന്റെ പ്രതീകമായി
ഒരു രാവിന്റെ ഊഷ്മളതയുടെ തിളക്കമേകി 
ഓര്‍മ്മയുടെ മണിവീണാ രാഗാലാപനയി
ഒരു വേള വിടരാന്‍ വെമ്പുന്ന പൂമൊട്ടേന്നപ്പോലെ.

സ്വര്‍ഗ്ഗ മാലാഖ ഭൂമിയില്‍ ഉദയം ചെയ്തുവോ 
ഏഴു മഴവില്ലുകള്‍ പീലി നിവര്‍ത്തിയാടിയോ 
വെണ്ണകല്ലിൽ  നിറ തീര്ത്ത ശില്പ ചാരുതയോ 
ആത്മരാഗത്തിന്റെ ഭാവ ഗായികയോ 

ആരാണ് നീ.......

പരിണാമം





എനിക്കെന്തോ ഗൌരവമായി പറയണമെന്നുണ്ട് പക്ഷെ പറയാന്‍ കഴിയുന്നില്ല
എനിക്കെല്ലാം ശ്രവിക്കണമെന്നുണ്ട് പക്ഷെ കാതുകള്‍ കൊട്ടിയട്ഞ്ഞിരിക്കുന്നു
എനിക്കെല്ലാ ചലനങ്ങളും നിരീക്ഷിക്കണമെന്നുണ്ട് പക്ഷേ ബോധവും മനസ്സും എവിടെയോ പോയ്മറഞ്ഞിരിക്കുന്നു 
എനിക്കെന്റെ പ്രതിബിംബം കണ്ണാടിയില്‍പ്പോലും ദര്‍ശിക്കാന്‍കഴിയുന്നില്ല
എന്റെ നിഴലുകളും എന്നെ വിട്ടെങ്ങോ ഓടിമറഞ്ഞു
എന്റെ പാദങ്ങള്‍ക്ക് ഭൂമിയുടെ പരുപരുത്ത പ്രതലംപോലും പട്ടുമെത്തകളായി തീര്‍ന്നിരിക്കുന്നു
എന്റെ ചര്‍മ്മം നട്ടുച്ച നേരത്തെ സൂര്യതാപത്തിന്റെ തീക്ഷണതപോലും തിരിച്ചറിയുന്നില്ല
എവിടെ നിന്നോ വന്ന മന്ദമാരുതന്‍പോലും എന്നെ ആകാശത്തിലെക്കെടുത്തുയര്‍ത്തിപ്പറത്തുന്നു
എനിക്കെല്ലാ ദൃശ്യങ്ങളും കൂരിരുട്ടില്‍പ്പോലും മിഴിവോടെ തെളിഞ്ഞു കാണുന്നു
എന്റെ നിശ്വസത്തിന്റെ ചെറുചൂട് പോലും ഒരുവേള ഞാന്‍ തിരിച്ചറിയുന്നില്ല
എന്നെയാരോ പിന്തുടരന്നുവന്നുള്ള ബോധം എന്റെ മസ്ഥിഷക്കത്തില്‍ പ്രകമ്പനങ്ങളായി അലയടിച്ച-
ഏതോ വിഭ്രാന്തിയില്‍ ഞാന്‍ ആകാംക്ഷയോടെ മെല്ലെ തിരിഞ്ഞു നോക്കി
അത് ഞാന്‍ തന്നെയായിരുന്നു ഒരു പുതിയ വേഷ ഭാവാദികളോടെ.

ഹൃദയരാഗം




ഹൃദയ രാഗം 

ആയിരം കണ്ണുകളില്‍ നിന്നുയരുന്നയെന്‍ ജീവരാഗ ദീപ്തികള്‍
ആരോരുമറിയാതെ നിന്‍ കണ്ണില്‍ പടരട്ടെ.
ആദ്യത്മാവില്‍ നിറയുമെന്‍ സ്നേഹരാഗങ്ങള്‍
ആരോരുമറിയാതെ നിന്‍ ഹൃദയത്തില്‍ സ്നേഹ ഗീതങ്ങള്‍ മുഴക്കട്ടെ. 
ആദ്യമായി കണ്ട നാള്‍ പങ്കിട്ട ആത്മാവിന്‍ കഥകള്‍
ആരോരുമറിയാതെ ഞാനിന്നും ഹൃദയത്തില്‍ സൂക്ഷിക്കട്ടേ.
ആദ്യാക്ഷരത്തിന്‍ പടവുകള്‍ കേറി കൈകോര്‍ത്തു നമ്മളോന്നായ്‌
ആരോരുമറിയാതെ ആടി പാടിയ നിമിഷങ്ങള്‍ ഞാനിന്നോര്‍ത്തെടുക്കട്ടെ.
ആരോ പടര്‍ത്തിയ പുകമറയിലൂടെയുയര്‍ന്ന നിന്നാത്മാവിന്‍ കണ്ണീര്‍
ആരോരുമറിയാതെ ഞാനെന്‍ ഹൃദയത്തില്‍ ഒപ്പിയെടുക്കട്ടെ.
ആനന്ദ നൃത്തമാടി തിമിര്‍ക്കുംപോഴും ആശങ്കള്‍തന്‍ കളിയാട്ടമാടുമ്പോഴും
ആരോരുമറിയാതെ നീയെന്‍ പ്രാണനില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.