Tuesday, September 16, 2014












അടയാളവാക്ക് (പാസ്സ് വേര്‍ഡ് )
*************************************



രാവിലെയുണര്‍ന്നപ്പോള്‍ 
മിഴിയാ നയനങ്ങളുമായി
ഇഴയും ബോധത്തില്‍
തെളിയാ തേജസ്സിനായി
അകകാമ്പിലൊളിപരതി.
നിറയും വെളിച്ചത്തില്‍
തുഴ തീര്‍ത്തകം പൂകാനു-
ഴലും മനസ്സിന്റെ ഗതിയില്‍
ബലമോടെ വിരിയുന്നവന്‍
മറയാതെയൊഴിയാതെ.
തെളിയുമുണര്‍വ്വില്‍
കേട്ടരോശരീരിതന്‍
മിഴിവില്‍ പരതിഞ്ഞാന്‍
ജീവന്നടയാളവാക്കിനായി.
ഓളങ്ങള്‍










കുളപ്പുര പടവിലിരുന്നാ- 
ഴങ്ങളിലേക്ക് നോക്കി, 
അല തല്ലും ഓളങ്ങളില്‍
തെളിയാത്ത ചിത്രമായി
ഇളകിയാടും മുഖപടം
ഇഴ ചേര്‍ക്കാനറിയാത്ത
നിറമേകും കനിവിന്റെ
വിടരാത്ത ശലഭമായി
അലയുന്നു തിരകളായി