നല്ല വായനക്കാരന്‍. പരന്നതും ആഴവും വൈവിധ്യമുള്ള വായനക്കാരന്‍, വായനയുടെ ഔന്നത്യത്തില്‍ അതിലെ ആശയങ്ങല്‍ക്കുള്ളിലൂടെ ഊളിയിട്ടു ശ്വസോശ്വാസം പോലും ലഭിക്കാതെ ഒരു പ്രണായാമാത്തിനായി വേദനിക്കുന്ന സഹൃദയ ഹൃദയം. എന്നിട്ടുമെന്തേ ഒരു വേദന സംഹാരിയെന്കിലുമാ
യി നീ അക്ഷരങ്ങള്‍ താളുകളില്‍ നിരത്തുന്നില്ല. വായന എന്നത് വായിച്ചു തീര്‍ക്കാന്‍ വേണ്ടി മാത്രമാണോ? ആശയങ്ങളുടെ അനന്ത പ്രവാഹത്തില്‍ മനസ്സില്‍ വന്നടിയുന്ന നീര്‍ പോളകള തന്റെ ചിന്താധരണിയിലെ ശീതജലം കൊണ്ട് കഴുകി ആശ്വസം കൊള്ളാന്‍ നമുക്ക് പലര്‍ക്കും കഴിയുന്നില്ല. എഴുതുക എന്ന ശാരീരിക പ്രവര്‍ത്തനത്തിലേക്കുള്ള വിമുഖതയാണോ അതോ ബൌതിക വ്യാപാരം സ്ഥായിയായി തലചോറില്‍ നില നിര്‍ത്താന്‍ കഴിയുന്നില്ല എന്നതാണോ? എന്തുകൊണ്ട് എല്ലാ നല്ല വായനക്കാരും എഴുതുന്നില്ല.
