Monday, December 22, 2014















ശാസ്ത്രവും ഉറക്കവും
********************** 
ഞാനൊരു തീവണ്ടിയില്‍ കയറുമ്പോള്‍
ശാസ്ത്രത്തിനും ശാസ്ത്രനജ്ന്‍മാര്‍ക്കും നന്ദി പറയുന്നു 
ഞാനൊരു വിമാനമിറങ്ങുമ്പോള്‍ 
ശാസ്ത്രത്തിനും പിന്നെ കുറച്ചു ദൈവങ്ങള്‍ക്കും നന്ദി പറയുന്നു
രാത്രിയില്‍ ഞാന്‍ കിടക്കെയെ പ്രാപിക്കുമ്പോള്‍
വെളിച്ചത്തിലെനിക്കുറങ്ങാന്‍ കഴിയുന്നില്ല,
വിളക്കണച്ചു ഞാന്‍ ഗാഡനിദ്രയെ പൂണ്ടുന്നു.
ശാസ്ത്രത്തിന്റെ കൂരിരുട്ടില്‍ ഒരുവന്‍ നന്നായുറങ്ങുന്നു.
---------------------------------------------------------------------------------------
2013 ല്‍ ജ്ഞാനപീഠം അവാര്‍ഡ്‌ നേടിയ ഹിന്ദി സാഹിത്യകാരന്‍ ശ്രീ. കേദാര്‍ നാഥ് സിംഗിന്റെ "വിജ്ഞാന്‍ ഔര്‍ നീന്ദ്‌" എന്ന ചെറു കവിതയെ പരിഭാഷപ്പെടുത്തിയപ്പോള്‍














ആകാശഗംഗ 
*************
വാക്കുകളില്‍
മൌനം നിറഞ്ഞപ്പോള്‍
ഒരു വേള ഉള്‍പ്പൂവിന്‍
നാദത്തിന്‍ കത്തോര്‍ത്തു,
ഹൃദയ വീണയിലപ്പോഴും
പ്രണയ തന്ത്രികള്‍
ശ്രുതി ചേര്‍ക്കുന്നുണ്ടായിരുന്നു.
അടര്ന്നുവീണ
ആത്മഗീതങ്ങളിലെ
കണ്ണീര്‍പ്പൂക്കള്‍
വിളറിയാടി തീര്‍ത്ത
കളിയാട്ട വേദികള്‍തന്‍
സ്മരണകളെകി.
അരികിലാണെങ്കിലും
അറിയില്ലെന്നുള്ള ഭാവത്തില്‍
നടനമാടിതിരിയുന്ന
ചടുലമാം നയനങ്ങള്‍,
നിറഞ്ഞൊഴുകുന്ന
ഹൃദയ വീഥികളില്‍
നിറമിഴവിന്റെ
കണ്ണീര്‍ത്തടങ്ങളില്‍
താമരയിതളായി
വിടര്‍ന്നു നിന്നു.
ആത്മഗീതങ്ങള്‍ക്ക്
താളമെകാന്‍
ആത്മനോമ്പരങ്ങള്‍ക്ക്‌
സാന്ത്വനമേകാന്‍
ആത്മരതിയില്‍
കൂടെ ചേര്‍ന്നലിയാന്‍
നിലാവിന്റെ
നിറ ചാര്‍ത്തുള്ള
നീല നിശീഥിനിയില്‍,
ഒറ്റ കമ്പി നാദത്തില്‍
തേങ്ങും വീണാനാദം പോല്‍,
ആര്‍ദ്രമായ്‌ വിടര്‍ന്നാടും
നിശാഗന്ധി പൂക്കളായ്,
നക്ഷത്ര കണ്ണുള്ള
ഒരാകാശ ഗംഗയായി
നീ ഹൃദയധമനിയില്‍
ചേര്‍ന്നലിഞ്ഞു ചേരൂ