Thursday, December 12, 2013

ഉണര്‍ത്തുപ്പാട്ട്




ഓരോ മൊഴിയിലും നീ വിരിയിച്ച 
താമരയിതളെന്നാത്മാവില്‍  സൌരഭ്യമാര്‍ന്നു.
ഓരോ മിഴിയിലും നീയണിയിച്ച  ശാലീനതയെന്‍
അന്തരംഗത്തില്‍ ഭാവരാഗമായുതിര്‍ന്നു വീണു.
ഓരോ ചുണ്ടിലും നീ പകര്‍ന്നാടിയ  പാല്‍പുഞ്ചിരിയെന്‍ 
ഹൃദയത്തില്‍  നെയ്‌വിളക്കായി തെളിഞ്ഞു.
ഓരോ വേളയിലും നീയുണര്‍ത്തിയ  കൈവള കിലുക്കമെന്‍
മനസ്സില്‍  മണി വീണാനാദമായുയര്‍ന്നു  വീണു .
ഓരോ രാവിലും നിന്‍ കവിളില്‍ വിരിഞ്ഞ  ശോണിമയെന്‍
അകകാമ്പില്‍  മഴവില്‍ കാവിടിയുയര്‍ത്തിയാടി.
ഓരോ നോവിലും നീ പകര്‍ന്നേകിയ ജീവാമൃതബിന്ദുക്കളെന്‍ 
കണ്ണീര്‍ക്കയത്തിലെ കുളിര്‍ക്കാറ്റായി തഴുകിയോഴുകി 
ഓരോ നാളിലും വരിക നീയെന്നരികില്‍ നിന്‍റെ 
സ്വാന്ത്വനത്തിന്‍  ഉണര്‍ത്തുപ്പാട്ടിന്‍  ഈരടികളുമായി.