ഇന്നലയുടെ പ്രവാഹത്തില്‍ മുങ്ങാംകൂളിയിട്ടു
ഇന്നിന്റെ നീല നിലാവിലൂടെ കടന്നു പോയി
നാളെയുടെ പ്രകാശത്തിന്റെ ഉറവ തേടലിലൂടെ
നീ ജീവന്റെ ഉണ്മയും ആത്മാവും തേടിയലഞ്ഞു.
ആരോ ഉയര്‍ത്തിവിട്ട വിഷക്കാറ്റില്‍ നിന്റെ
ശ്വാസനാളം ജീവവായുവിനായി പിടഞ്ഞപ്പോള്‍
എങ്ങു നിന്നോ വന്ന ഇളംക്കാറ്റിന്‍ കുളിര്‍മന്നിന്‍
എങ്ങു നിന്നോ വന്ന ഇളംക്കാറ്റിന്‍ കുളിര്‍മന്നിന്‍
മനതാരില്‍ മഴനീര്‍ തുള്ളികളായി പെയ്തിറങ്ങി.
നിശബ്ദതയെ ഭേദിച്ച അശരീരി നിന്‍ തലച്ചോറിന്റെ
വാതായനങ്ങള്‍ തള്ളി തുറന്നു മറുകര താണ്ടിയപ്പോള്‍
ദൂരെയാരോ മീട്ടിയ വീണ കമ്പികളുടെ നാദ തരംഗത്തിന്‍
ലഹരി നുണഞ്ഞു നിന്നന്തരംഗം ഭാവ സാന്ദ്രതയാര്‍ന്നു.
ലഹരി നുണഞ്ഞു നിന്നന്തരംഗം ഭാവ സാന്ദ്രതയാര്‍ന്നു.
നീ താണ്ടിയ പാതയിലെ വെള്ളാരം കല്ലുകള്‍പ്പോലും
നിന്റെ വഴിത്താരയിലെ വഴിവിളക്കുകളായി തെളിഞ്ഞു-
നിന്‍ ചിത്തത്തില്‍ വര്‍ണ്ണരാജികളുടെ പ്രഭാപൂരമണിഞ്ഞു.
അറിയുന്നില്ല നിന്നെ ഞാനീയുടയാടകളുടെ പകിട്ടിനാല്‍
ആരോ ചാര്‍ത്തി മിഴിവേകിയ നീല വര്‍ണ്ണ ശബളിമയില്‍
കേള്‍ക്കുന്നെന്നന്തരംഗം നിന്നനശ്വര ജീവരാഗ ഈരടികള്‍
തേടുന്നോരോ പന്ഥാവിലും പാരത്രിക പരിത്രാണ മാര്‍ഗ്ഗങ്ങള്‍
1 comment:
Ariyan Vendi ....!
Manoharam, Ashamsakal...!!!
Post a Comment