ശാസ്ത്രവും ഉറക്കവും
**********************
ഞാനൊരു തീവണ്ടിയില്‍ കയറുമ്പോള്‍
ശാസ്ത്രത്തിനും ശാസ്ത്രനജ്ന്‍മാര്‍ക്കും നന്ദി പറയുന്നു
ഞാനൊരു വിമാനമിറങ്ങുമ്പോള്‍
ശാസ്ത്രത്തിനും പിന്നെ കുറച്ചു ദൈവങ്ങള്‍ക്കും നന്ദി പറയുന്നു
രാത്രിയില്‍ ഞാന്‍ കിടക്കെയെ പ്രാപിക്കുമ്പോള്‍
വെളിച്ചത്തിലെനിക്കുറങ്ങാന്‍ കഴിയുന്നില്ല,
വിളക്കണച്ചു ഞാന്‍ ഗാഡനിദ്രയെ പൂണ്ടുന്നു.
ശാസ്ത്രത്തിന്റെ കൂരിരുട്ടില്‍ ഒരുവന്‍ നന്നായുറങ്ങുന്നു.
---------------------------------------------------------------------------------------
2013 ല്‍ ജ്ഞാനപീഠം അവാര്‍ഡ് നേടിയ ഹിന്ദി സാഹിത്യകാരന്‍ ശ്രീ. കേദാര്‍ നാഥ് സിംഗിന്റെ "വിജ്ഞാന്‍ ഔര്‍ നീന്ദ്" എന്ന ചെറു കവിതയെ പരിഭാഷപ്പെടുത്തിയപ്പോള്‍

No comments:
Post a Comment