Thursday, November 22, 2007

ചിന്താമണ്ഡലം

പലപ്പോഴും നമ്മള്‍ ചിന്തിക്കുന്നതാണ് ഞാന്‍ എന്തുകൊണ്ട്  ഇങ്ങനെയായി എന്ന്.  ഓരോ വ്യക്തിയുടെയും സൃഷ്ടിപരത അതതു വ്യക്തികളുടെ ചിന്തകളുടെ സ്വാധീനത്തെ ആശ്രയിച്ചിരിക്കും. നമ്മുടെ ചിന്തകളെ ബാഹ്യമായും ആന്തരികമായും സ്വാധിനിക്കുന്ന ഒരു പാടു ഘടകങ്ങളുണ്ട്‌ നമ്മുടെ പ്രവൃത്തി മണ്ഡലത്തില്‍. ചിന്തകള്‍ക്ക് ചിറകുവെക്കും  മുന്പ് തന്നെ നമ്മുടെ അബോധ മനസ്സില്‍  കടന്നു കൂടിയ  ബിംബങ്ങള്‍ മറ്റുള്ളവരുടെ ചിന്തമണ്ഡലത്തില്‍  ഉരിതിരിഞ്ഞവയായിരിക്കാം. അതുകൊണ്ടുതന്നെ  ഇത്തരം ബിംബങ്ങള്‍ നമ്മുടെ ബോധ മണ്ഡലത്തില്‍ നമ്മള്‍ അറിയാതെത്തന്നെ പ്രകടമായ സ്വാധീനം ചെലുത്തി നമ്മുടെ പുതിയ ചിന്താധരണികളെ  പഴയവയില്‍നിന്നു വേര്‍പെടുത്താവനത്തവിധം  ബന്ധിപ്പിച്ചു ചിത്രീകരിക്കുന്ന ഒരവസ്ഥയാണ് സാധാരണയായി കാണരുള്ളത്‌. 

ഓരോ വ്യക്തിയും അടിമത്ത്വ ചിന്തകളില്‍നിന്നു മാറി സ്വന്തം നിരീക്ഷണത്തില്കൂടി ലഭിക്കുന്ന ഉള്‍കാഴ്ചകള്‍ തനതു വഴികളിലുടെ സ്വന്തം ജീവിതത്തില്‍ പ്രയോഗികമാക്കണം .

1 comment:

Sureshkumar Punjhayil said...

Welcome to the Blogs world and We wish you the very very best.