Monday, September 26, 2011

ഒരു കുസ്റിതിയുടെ ഒര്മകുറിപ്പ്

അന്നൊരു ബുധനാഴ്ചയായിരുന്നു, ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്ന ഫ്രാന്‍സിസ് മാഷ് രണ്ടാമത്തെ പീരീഡ്‌ കഴിഞ്ഞപ്പോള്‍ വീണ്ടും ക്ലാസ്സിലേക്ക് വന്നു. പൊതുവേ ഗൌരവക്കരനായിരുന്ന മാഷിന്റെ മുഖം അന്ന് പതിവിലേറെ നന്നായി ചുവന്നു തുടുത്തിരുന്നു . മാഷിന്റെ സ്വഭാവം നന്നായി അറിയാമായിരുന്ന ഞങ്ങള്‍ മുന്നേ തന്നെ നിശ്ചയിച്ചു എന്തോ പന്തികേടുണ്ടെന്ന്.


വന്നപാടെ മാഷ് ക്ലാസ്സ്‌ ആകെ ഒന്ന് തറപ്പിച്ചു നോക്കി, പിന്നീടു മാഷ് തന്റെ ഡയറി തുറന്നു അതില്‍ നിന്ന് ഒരു കടലാസ് കഷണം പുറത്തെടുത്തു മേശപുറത്ത്‌ വെച്ചു.കറുത്ത ഫ്രെയിമുള്ള കട്ടി കണ്ണടയുടെ മുകളിലൂടെ നോക്കി മാഷ് സ്വല്പം ഗൌരവത്തില്‍ തന്നെ വിളിച്ചു " മോഹനന്‍ ഇവിടെ വരുക", ആകെ പകച്ചിരുന്ന ക്ലാസ്സില്‍ മോഹനന്റെ പേര് കേട്ടപ്പോള്‍ ആകെ ഒന്ന് നടുങ്ങി പോയി കാരണം പൊതുവേ കുഴപ്പക്കാരനല്ലത്ത മോഹനനെ എന്തിനു വിളിച്ചുവേന്നായി എല്ലാവരുടെയും ചിന്ത. മോഹനന്‍ മെല്ലെ എഴുന്നേറ്റു പേടിച്ചു വിരണ്ടു മാഷുടെ അടുക്കല്‍ എത്തി,

എങ്ങോട്ട് നീങ്ങി നിക്കടോ...അവന്‍ വിളറിയ മുഖവുമായി പതുക്കെ മാഷുടെ അടുത്തേക്ക് നീങ്ങി നിന്നു,

കയ്യില്‍ പിടിച്ചിരുന്ന കടലാസ് കഷണം അവനെ കാണിച്ചുകൊണ്ട് മാഷ് ചോദിച്ചു

ഇത് താന്‍ എഴുതിയതാണോ?

ഒരു നിമിഷം ആ കടലാസ്സില്‍ എഴുതിയതു നോക്കി അവന്‍ നിശ്ചലനായി നിന്നു..... ഉള്ളിലെ ഭയം ഒതുക്കി നിരുതികൊണ്ട് അവന്‍ പറഞ്ഞു

സര്‍, ഇത് ഞാനെഴുതിയതല്ല.....

മാഷ് - "തന്റെപെരില്‍ താനല്ലാതെ പിന്നെ ആര് എഴുതാനാണ് " സര്‍, അത് എനിക്കറിയില്ല.. അവന്‍ പറഞ്ഞു

തനിക്കു ആരെയെങ്കിലും സംശയമുണ്ടോ?
അവന്‍ ശരിക്കും ഇന്കിലപ്പിലായി അവന്‍ ചിലരെ സംശയമുണ്ടായിരുന്നെങ്കിലും അതെങ്ങെനെ മാഷോട് പറയും, എങ്കിലും പ്രശ്നം തന്റെ തലയില്‍നിന്നുരാന്‍ വേണ്ടി രണ്ടും കല്പിച്ചു അവന്‍ പറഞ്ഞു

സര്‍ എനിക്ക് രവിന്ദ്രനെ സംശയമുണ്ട്‌....മാഷ് ഗൌരവം ചോര്ന്നുപോകതെത്തന്നെ രവീന്ദ്രന്‍ ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കികൊണ്ട്‌ പറഞ്ഞു .....രവീന്ദ്രന്‍ ഇവിടെ വരുക

ഉയരത്തില്‍ ചെരിയവനയിരുന്നെങ്കിലും പോക്കിരിതരത്തില്‍ അവന്‍ ഒന്നാമനായിരുന്നു മാത്രവുമല്ല അവനു ഇത്തിരി വിക്കിന്റെ ശല്യവും ഉണ്ടായിരുന്നു,

രവീന്ദ്രന്‍ മെല്ലെ മാഷിന്റെ അടുക്കല്‍ എത്തി...... മാഷ് അവനെ നോക്കി ചോദിച്ചു?? പഠിക്കാനാണോ ക്ലാസ്സില്‍ വരുന്നത് അതോ തെമ്മാടിത്തരം കാണിക്കാനോ.... അവന്‍ ഒന്നും പറയാതെ തല താഴ്ത്തി നിന്നു.

മാഷ് കടലാസ്സു കഷ്ണം കാണിച്ചു കൊണ്ട് അവനോടു ചോദിച്ചു?

"എന്തിനണ്ടോ താന്‍ മറ്റുള്ളവരുടെ പേര് വെച്ച് വേണ്ടാതീനം എഴുതിവിടുന്നത് "

"സര്‍ അ..അ...അത്......

"എന്ത് അത്" മാഷ് കുറച്ചു ഉറക്കെ പറഞ്ഞു ,അവനു എന്തോ പറയണമെന്നുണ്ടായിരുന്നു പക്ഷെ വിക്കും വെപ്രാളവും മൂലം ഒന്നും പുറത്തുവന്നില്ല, അവന്‍ നിശബ്ദനായി തല കുനിച്ചു നിന്നു.....മാഷിന്റെ മുഖം ദേഷ്യത്താല്‍ നന്നായി ചുവന്നു തുടിത്തിരുന്നു.

X-എ യിലെ മറ്റു വിദ്യാര്‍ഥികള്‍ ഒന്നുമറിയാതെ പരസ്പരം നോക്കി..... ക്ലാസ്സില്‍ അപ്പോള്‍ മൊട്ടുസൂചി വീണാല്‍ അറിയുന്ന നിശബ്ദത.

മാഷ് വീണ്ടും രവീന്ദ്രനോടായി ചോദിച്ചു? "ഇനി ഈ പരിപാടിയില്‍ വേറെ ആരൊക്കെയാണ് ഉള്ളത്"

അ...അ...അത് സുരേഷും സുനിലും ഉണ്ടായിരുന്നു ഉപ്പം.....

അപ്പോള്‍ വലിയ ഒരു ഗാന്ഗ് തന്നെ ഉണ്ടല്ലേ ഇതിനു പിന്നില്‍.....മുട്ടയില്‍ നിന്നു വിരിഞ്ഞില്ല അപ്പോഴേക്കും...., മാഷ് പകുതി പറഞ്ഞു നിര്‍ത്തി..... മാഷ് കുറച്ചു ഉറക്കെ വിളിച്ചു?

"സുരേഷും സുനിലും ഇവിടെ വരുക"

പൊതുവേ നെഞ്ച് തള്ളി കൊണ്ട് നടക്കുന്ന സുരേഷിന്റെ നെഞ്ഞ്ടിപ്പ് പെട്ടെന്ന് കൂടിപോയി , സുനിലിന്റെ മുഖം പൊതുവേ നിഷ്കളന്കമാനെങ്കിലും വികൃതിയില്‍ ഒട്ടും കുറവുണ്ടായിരുന്നില്ല .

സുരേഷും സുനിലും തന്റെ സീറ്റില്‍ നിന്നെഴുനേറ്റു മെല്ലെ ബ്ലാക്ക്‌ ബോര്‍ഡിന്‍റെ സമീപം ചെന്ന് നിന്നു.ഏതോ വലിയ കുറ്റം ചെയ്ത കുറ്റവാളികളെ പോലെ, തിരിച്ചറിയല്‍ പരെടിനെന്നമാതിരി വരിയായി നിര്‍ത്തി, നാല് പേരും മറ്റു സഹവിദ്യാര്‍ത്ഥികളെ നോക്കാന്‍ കഴിയാതെ മുഖം താഴ്ത്തി നിന്നു .

മാഷ് എല്ലാവരോടുമായി പറഞ്ഞു.. എന്‍റെ ക്ലാസ്സിലെ കുട്ടികള്‍ അച്ചടക്കമുള്ളവരായി വളരണം, ഞാന്‍ ആരുടെയും തെമ്മാടിത്തരം വെച്ച് പോറുപിക്കില്ല നിലത്തു നിന്ന് പോന്നിട്ടില്ല അപ്പോഴേക്കും പെണ്‍കുട്ടികള്‍ക്ക് കത്ത് നല്കാന്‍ നടക്കുന്നു....കണ്ടില്ലേ ഇതില്‍ എഴുതിയിരുക്കന്നത്.....ക്ഷമ .....മണ്ണാങ്കട്ട .....

മാഷ് അങ്ങിനെ പറഞ്ഞുവെങ്കിലും മാഷ് അ കുറിപ്പിലെ വാചകങ്ങള്‍ വായിച്ചില്ല

മാഷ് നാല് പേരെയും പിടിച്ചു ക്ലാസിന്റെ വാതില്‍ക്കല്‍ പെണ്‍കുട്ടികള്‍ക്ക് ഇരിക്കുന്നതിന്റെ മുന്നിലായി നിര്‍ത്തി,

ആദ്യം രവീന്ദ്രനോട്‌ കൈ നീട്ടാന്‍ പറഞ്ഞു....കയ്യില്‍ ചൂരല്‍ മൂന്നു പ്രാവശ്യം ആഞ്ഞു പതിച്ചു അവന്‍ കരച്ചിലിന്റെ വക്കിലെത്തി....

പിന്നെ മോഹനനെ പിടിച്ചു മാറ്റി നിര്‍ത്തി മെല്ലെ മുണ്ട് പൊക്കി മൂന്ന് പ്രാവശ്യം ചൂരല്‍ കൊണ്ട് ഉഴിഞ്ഞു ...അവന്‍ കരയുമെന്ന അവസ്ഥയിലെത്തി, അടുത്തതായി സുരേഷിന്റെയും സുനിലിന്റെയും ഊഴമായിരുന്നു ...ഓരോവട്ടം അവന്മാരിലും മാഷ് താളവട്ടം കൊട്ടിതീര്‍ത്തു... അവര്‍ക്കൊക്കെ പങ്കളിയയ്തിന്റെ വീതം ലഭിക്കുകയായിരുന്നു.

പിന്നീടു മാഷ് ഒരു മുന്നറിയപ്പ് എന്നാ പോലെ എല്ലാവരോടുമായി പറഞ്ഞു.. ഞാന്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് 10 -എ യിലെ കുട്ടികള്‍ ചീത്ത കുട്ടികളെന്ന പേര് കേള്പ്പിക്കരുത്..അതെന്റെ നിര്‍ബന്ധമാണ്‌.

ക്ലാസ്സ്‌ ആകെ നിശബ്ദത...നാല് പേരും അവരവരുടെ സീറ്റിലേക്ക് തിരിച്ചുപോയി തല താഴ്ത്തി ഇരുന്നു.

ശരിക്കും എന്തിനാണ് അവര്‍ക്ക് അടി കിട്ടിയെതെന്നു അപ്പോഴും ആര്‍ക്കും അറിയില്ലായിരുന്നു.
മാഷ് തന്റെ ഡയറിയും ചൂരലുമായി അടുത്ത പീരീഡ്‌ ക്ലാസ്സ്‌ എടുക്കാന്‍ മറ്റേ ക്ലാസ്സിലേക്ക് പോയി.....

നിശബ്ദമായി നിന്നിരുന്ന ക്ലാസ്സ്‌ മാഷ് പോയപ്പോള്‍ ഒരു കടലിരമ്പുന്ന പ്രതീതിയോടെ പൂര്‍വ സ്ഥിതി പ്രാപിച്ചു

പിന്നിലെ ബെഞ്ചില്‍ നിന്നും ആരോ മോഹനനോടും രവീന്ദ്രനോടും ആയി ഉറക്കെ വിളിച്ചു പറഞ്ഞു

" ലൈനെ എന്നോട് ക്ഷമിക്കണമേ "..........

**************************************************************************************

അടികുറിപ്പ് :

ലൈന 9-A യിലെ പെണ്‍കുട്ടി,രവീന്ദ്രന്‍ മോഹനന്റെ പേരില്‍ എഴുതിയ കുറിപ്പ്... ലൈനെ എന്നോട് ക്ഷമിക്കണമേ!!! (മോഹനന്‍ ക്ഷമിക്കാന്‍തക്കവണ്ണം ഒന്നും ചെയ്തിട്ടില്ലായിരുന്നു വെറുതെ ഒരു തമാശ കളി ) എറിഞ്ഞ കഷ്ണം നേരെ എത്തിയത് 9-A യുടെ ക്ലാസ്സ്‌ മാഷ് അയ്യപ്പന്‍ സാറിന്റെ കയ്യില്‍ ....കൌമാരത്തിന്റെ ചടുലതയില്‍ നിന്നു ഉടലെടുത്ത ചില നിസ്സാര കുസ്റിദ്ധികള്‍. ലൈന ഇപ്പോള്‍ വലിയ മക്കളുമായി കഴിയുന്നുണ്ടാവും, ഫ്രാന്‍സിസ് മാഷ് ഇപ്പോള്‍ ജീവിച്ചിരുപ്പോണ്ടോ എന്നറിയില്ല, "കുറ്റവാളികള്‍" എല്ലാം ഇപ്പോഴും എന്‍റെ സുഹൃത്തുക്കള്‍ /നാട്ടുകാര്‍

No comments: