ഹൃദയ രാഗം
ആരോരുമറിയാതെ നിന്‍ കണ്ണില്‍ പടരട്ടെ.
ആദ്യത്മാവില്‍ നിറയുമെന്‍ സ്നേഹരാഗങ്ങള്‍
ആരോരുമറിയാതെ നിന്‍ ഹൃദയത്തില്‍ സ്നേഹ ഗീതങ്ങള്‍ മുഴക്കട്ടെ.
ആദ്യമായി കണ്ട നാള്‍ പങ്കിട്ട ആത്മാവിന്‍ കഥകള്‍
ആരോരുമറിയാതെ ഞാനിന്നും ഹൃദയത്തില്‍ സൂക്ഷിക്കട്ടേ.
ആദ്യാക്ഷരത്തിന്‍ പടവുകള്‍ കേറി കൈകോര്‍ത്തു നമ്മളോന്നായ്
ആരോരുമറിയാതെ ആടി പാടിയ നിമിഷങ്ങള്‍ ഞാനിന്നോര്‍ത്തെടുക്കട്ടെ.
ആരോ പടര്‍ത്തിയ പുകമറയിലൂടെയുയര്‍ന്ന നിന്നാത്മാവിന്‍ കണ്ണീര്‍
ആരോരുമറിയാതെ ഞാനെന്‍ ഹൃദയത്തില്‍ ഒപ്പിയെടുക്കട്ടെ.
ആനന്ദ നൃത്തമാടി തിമിര്‍ക്കുംപോഴും ആശങ്കള്‍തന്‍ കളിയാട്ടമാടുമ്പോഴും
ആരോരുമറിയാതെ നീയെന്‍ പ്രാണനില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

No comments:
Post a Comment