Wednesday, December 4, 2013

പരിണാമം





എനിക്കെന്തോ ഗൌരവമായി പറയണമെന്നുണ്ട് പക്ഷെ പറയാന്‍ കഴിയുന്നില്ല
എനിക്കെല്ലാം ശ്രവിക്കണമെന്നുണ്ട് പക്ഷെ കാതുകള്‍ കൊട്ടിയട്ഞ്ഞിരിക്കുന്നു
എനിക്കെല്ലാ ചലനങ്ങളും നിരീക്ഷിക്കണമെന്നുണ്ട് പക്ഷേ ബോധവും മനസ്സും എവിടെയോ പോയ്മറഞ്ഞിരിക്കുന്നു 
എനിക്കെന്റെ പ്രതിബിംബം കണ്ണാടിയില്‍പ്പോലും ദര്‍ശിക്കാന്‍കഴിയുന്നില്ല
എന്റെ നിഴലുകളും എന്നെ വിട്ടെങ്ങോ ഓടിമറഞ്ഞു
എന്റെ പാദങ്ങള്‍ക്ക് ഭൂമിയുടെ പരുപരുത്ത പ്രതലംപോലും പട്ടുമെത്തകളായി തീര്‍ന്നിരിക്കുന്നു
എന്റെ ചര്‍മ്മം നട്ടുച്ച നേരത്തെ സൂര്യതാപത്തിന്റെ തീക്ഷണതപോലും തിരിച്ചറിയുന്നില്ല
എവിടെ നിന്നോ വന്ന മന്ദമാരുതന്‍പോലും എന്നെ ആകാശത്തിലെക്കെടുത്തുയര്‍ത്തിപ്പറത്തുന്നു
എനിക്കെല്ലാ ദൃശ്യങ്ങളും കൂരിരുട്ടില്‍പ്പോലും മിഴിവോടെ തെളിഞ്ഞു കാണുന്നു
എന്റെ നിശ്വസത്തിന്റെ ചെറുചൂട് പോലും ഒരുവേള ഞാന്‍ തിരിച്ചറിയുന്നില്ല
എന്നെയാരോ പിന്തുടരന്നുവന്നുള്ള ബോധം എന്റെ മസ്ഥിഷക്കത്തില്‍ പ്രകമ്പനങ്ങളായി അലയടിച്ച-
ഏതോ വിഭ്രാന്തിയില്‍ ഞാന്‍ ആകാംക്ഷയോടെ മെല്ലെ തിരിഞ്ഞു നോക്കി
അത് ഞാന്‍ തന്നെയായിരുന്നു ഒരു പുതിയ വേഷ ഭാവാദികളോടെ.

No comments: