ഓരോ മൊഴിയിലും നീ വിരിയിച്ച
താമരയിതളെന്നാത്മാവില് സൌരഭ്യമാര്‍ന്നു.
ഓരോ മിഴിയിലും നീയണിയിച്ച ശാലീനതയെന്‍
അന്തരംഗത്തില്‍ ഭാവരാഗമായുതിര്ന്നു വീണു.
ഓരോ ചുണ്ടിലും നീ പകര്‍ന്നാടിയ പാല്പുഞ്ചിരിയെന്
ഹൃദയത്തില്‍ നെയ്വിളക്കായി തെളിഞ്ഞു.
ഓരോ വേളയിലും നീയുണര്‍ത്തിയ കൈവള കിലുക്കമെന്‍
മനസ്സില്‍ മണി വീണാനാദമായുയര്ന്നു വീണു .
ഓരോ രാവിലും നിന് കവിളില്‍ വിരിഞ്ഞ ശോണിമയെന്
അകകാമ്പില്‍ മഴവില്‍ കാവിടിയുയര്ത്തിയാടി.
ഓരോ നോവിലും നീ പകര്‍ന്നേകിയ ജീവാമൃതബിന്ദുക്കളെന്
കണ്ണീര്ക്കയത്തിലെ കുളിര്‍ക്കാറ്റായി തഴുകിയോഴുകി
ഓരോ നാളിലും വരിക നീയെന്നരികില്‍ നിന്റെ
സ്വാന്ത്വനത്തിന്‍ ഉണര്ത്തുപ്പാട്ടിന് ഈരടികളുമായി.

3 comments:
Kaathirippinte Novu ...!
Manoharam, Ashamsakal...!!
Even though I am not in a position to judge it, to be frank this peom has created a nostalgic feeling in me!!! Keep it up!!! :)
Even though I am not in a position to judge it, to be frank this peom has created a nostalgic feeling in me!!! Keep it up!!! :)
Sivan
Post a Comment