ഈറന്‍ സന്ധ്യയുടെ നിറഞ്ഞ മാറില്‍
കയ്യിലേന്തിയ നിറ ദീപവുമായി
കണ്‍ മുനകളില്‍ തീക്ഷ്ണതയുമായി
ഒരു ദീപ പ്രഭയായി അവള്‍ നിന്നു
നിശാ പുഷ്പങ്ങളുടെ സൌരഭ്യ മേറി
നിലാ വെളിച്ചത്തിന്റെ ചാരുതയേറി
നിര്‍ഭയത്വത്തിന്റെ ഉത്സാഹ തിമിര്‍പ്പേന്തി
നീല നിശീഥിനിയുടെ മൂകതയുമായി.
ഒരാത്മാവിഷ്ക്കരത്തിന്റെ പ്രതീകമായി
ഒരു രാവിന്റെ ഊഷ്മളതയുടെ തിളക്കമേകി
ഓര്‍മ്മയുടെ മണിവീണാ രാഗാലാപനയി
ഒരു വേള വിടരാന്‍ വെമ്പുന്ന പൂമൊട്ടേന്നപ്പോലെ.
സ്വര്‍ഗ്ഗ മാലാഖ ഭൂമിയില്‍ ഉദയം ചെയ്തുവോ
ഏഴു മഴവില്ലുകള്‍ പീലി നിവര്‍ത്തിയാടിയോ
വെണ്ണകല്ലിൽ നിറ തീര്ത്ത ശില്പ ചാരുതയോ
ആത്മരാഗത്തിന്റെ ഭാവ ഗായികയോ
ആരാണ് നീ.......

1 comment:
Ajnaatharkku ...!
Manoharam, Ashamsakal...!!
Post a Comment