അണയാവിളക്ക്
ഉള്ളം തകരുമ്പോള്‍
ബുദ്ധിയണയുമ്പോള്‍
മുഖമിരുളുമ്പോള്‍
മിഴികള്‍ നനയുമ്പോള്‍
മൊഴികള്‍ പതറുമ്പോള്‍
വഴികള്‍ പിളരുമ്പോള്‍
പാദമിടറുമ്പോള്‍
പകലെരിയുമ്പോള്‍
ഇരുളണയുമ്പോള്‍
തിരികള്‍ കരിയുമ്പോള്‍
വിളക്കണയുമ്പോള്‍
തെളിയൂ നീലരാവില്‍
നീ അണയാ ചന്ദ്രബിംബമായി.
No comments:
Post a Comment