Monday, September 22, 2014






നിഴല്‍ക്കൂത്ത്  


അന്നേരമയാള്‍ പറഞ്ഞു
നീയൊരു സകാരാത്മക ഊര്‍ജ്ജമാണ്....

അവള്‍ മൊഴിഞ്ഞു 
അത് ശരിയാവില്ല, 
ചില കെട്ടുപാടുകള്‍ 
സാമൂഹ്യ നിബന്ധനകള്‍
പൊതു സങ്കല്പങ്ങള്‍  
ഇവയൊന്നുമുള്‍ക്കൊള്ളാത്ത
ഏതൊരുഗീകാരവും 
ഞാനണിയില്ല.

അയാള്‍ പറഞ്ഞു.....
ചിലത് പ്രക്രിതിദത്തമാണ് 
ചന്ദന്റ്തിന്‍റെ  സുഗന്ധവും 
ചന്ദ്രികയുടെ കുളിര്‍മ്മയും 
സംഗീതത്തിന്റെ സാന്ത്വനവും 
പ്രകൃതിയുടെ ഹരിതവര്‍ണ്ണവും   
വിരിയുന്ന മലര്‍ മൊട്ടുകളും 
മഴയുടെ സംഗീതവും
പുഴയുടെ ഈണങ്ങളും 
കടലിലെ താള മേളങ്ങളും 
ആകാശത്തിലെ മഴമുത്തുകളും 
നിബന്ധനകളെ കൈ കൊള്ളുന്നില്ല    

അയാള്‍ തുടര്‍ന്നു....
എന്റെ വികാരത്തിന്റെ 
എന്റെ വിവേകത്തിന്റെ
എന്റെ ഉള്തുടിപ്പുകളുടെ  
സ്പന്ദന ഗീതങ്ങള്‍    
എന്റേത് മാത്രമായ തിരിച്ചറിവാണ്. 
സമൂഹത്തിന്റെ യുക്തികളില്‍ ചേര്‍ന്നലിഞ്ഞു   
ഞാനെന്‍റെ സ്വത്വം ബലി കഴിക്കില്ല
എന്റെ നിഴലുകള്‍ പ്രഭാപൂരിതമാണ്.

അവള്‍.....
നിറമാര്‍ന്ന രാവില്‍ ജ്വലിച്ചു നിന്നു
നഭസ്സില്‍ കാര്‍വര്‍ണ്ണമരങ്ങോഴിഞ്ഞു
വിറയാര്‍ന്നൊരധരത്തിലുതിരും ജല ബിന്ദുവിന്‍
മധുരം നുണയുവാന്‍ 
അയാള്‍ ആവേശത്തോടെ മുന്നോട്ടാഞ്ഞു 

No comments: