ഘര്‍ സെ ജാനാ ?? ....( ഘര്‍ വാപ്പസി)
****************************** ***********************
ജനുവരിയിലെ തണുപ്പുള്ള ഞായറിന്റെ രണ്ടാം പകുതിയില്‍ ഫേസ് ബുക്ക് പോസ്റ്റുകള്‍ എല്ലാം ഓടിച്ചു നോക്കി കസേരയില്‍ കണ്ണടച്ച് പ്രഭുവിന്റെ മക്കള്‍ എന്ന സിനിമ ഒന്ന് കാണണം എന്നു വിചാരിച്ചിരിക്കുമ്പോള്‍ അറിയാതെ കണ്ണടഞ്ഞു തുടങ്ങിയപ്പോഴാണ് പുറത്തെ കാള്ളിംഗ് ബെല്‍ ശബ്ദിച്ചത്. ഉറങ്ങിയില്ലെങ്കിലും ചിന്തകള്‍ക്ക് വിഘ്നം വരുത്തി ഈ നേരത്ത് ആര് വന്നു എന്ന അതിശയത്തില്‍ ഗേറ്റ് തുറക്കാന്‍ പുറത്തേക്ക് വരുമ്പോഴേക്കും മകന്‍ പറഞ്ഞു
ജനുവരിയിലെ തണുപ്പുള്ള ഞായറിന്റെ രണ്ടാം പകുതിയില്‍ ഫേസ് ബുക്ക് പോസ്റ്റുകള്‍ എല്ലാം ഓടിച്ചു നോക്കി കസേരയില്‍ കണ്ണടച്ച് പ്രഭുവിന്റെ മക്കള്‍ എന്ന സിനിമ ഒന്ന് കാണണം എന്നു വിചാരിച്ചിരിക്കുമ്പോള്‍ അറിയാതെ കണ്ണടഞ്ഞു തുടങ്ങിയപ്പോഴാണ് പുറത്തെ കാള്ളിംഗ് ബെല്‍ ശബ്ദിച്ചത്. ഉറങ്ങിയില്ലെങ്കിലും ചിന്തകള്‍ക്ക് വിഘ്നം വരുത്തി ഈ നേരത്ത് ആര് വന്നു എന്ന അതിശയത്തില്‍ ഗേറ്റ് തുറക്കാന്‍ പുറത്തേക്ക് വരുമ്പോഴേക്കും മകന്‍ പറഞ്ഞു
" അച്ഛാ പുറത്തു ഒരു ചൈനീസ് ലേഡിയും വേറെ രണ്ടു പേരും വന്നിട്ടുണ്ട്".....
ഞാനോരല്പ്പം അതിശയത്തോടെ " ചൈനീസൊ" എന്ന മറുപടിയില്‍ സ്വയം മനസ്സില്‍ ഉത്തരം കണ്ടെത്താന്‍ നോക്കുമ്പോള്‍ ആദ്യം ബുദ്ധിയില്‍ തെളിഞ്ഞത് ഇനിയിപ്പോള്‍ ചൈനീസ് സാധനങ്ങള്‍ വീട് വീടാന്തരം കയറി വില്‍ക്കാന്‍ ചൈനക്കാര്‍ നേരിട്ട് വന്നു തുടങ്ങിയോ എന്നുള്ള സംശയമാണ്. പുറത്തീക്കിറങ്ങി വന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി മൂവ്വര്‍ സംഘത്തില്‍ നില്‍ക്കുന്ന ആ സ്ത്രീ ഇന്ത്യക്കാരിയല്ല എന്നുള്ളത്. ഒരു പക്ഷെ അവര്‍ ചൈനീസ് അല്ലെങ്കില്‍ ജാപ്പാന്‍ അതുമല്ലെങ്കില്‍ തായ്‌വാന്‍ വംശജ. എന്തായാലും വന്ന കാര്യം അന്വേഷിക്കാമെന്നു വിചാരിച്ചു ഗേറ്റ് തുറക്കാതെ തന്നെ മുകളിലത്തെ ഗ്രില്ലില്‍ കൂടി ഞാന്‍ തലയുയര്‍ത്തി നോക്കി.
പുറത്തു നില്‍ക്കുന്ന മൂവര്‍ സംഘത്തിലെ ഇന്ത്യക്കാരിയല്ലാത്ത അവള്‍ മൊഴിഞ്ഞു
"ഹലോ ഷര്‍"....
"ഹലോ "
" ഡു യു നോ എനി തിങ്ങ് എബൌട്ട് ഗോഡ്"...
"വാട്ട് "... അവളുടെ തപ്പിയുള്ള ഇംഗ്ലീഷ് സംസാരത്തില്‍ "ഗോഡ് എന്ന് പറഞ്ഞത് പെട്ടെന്നെനിക്ക് മനസ്സിലായില്ല...ഞാന്‍ തിരിച്ചു ചോദിച്ചു
" ആര്‍ യു ട്ടോക്കിംഗ് എബൌട്ട് ഗോഡ്"...
"യെസ് സര്‍"...
"ഒക്കെ"...
അപ്പോഴാണ് ഞാന്‍ മൂന്നു പേരെയും ശരിക്കും സൂക്ഷിച്ചു നോക്കിയത്. മറ്റു രണ്ടു പേര്‍ ശരീരഘടനയും നിറവും കൊണ്ട് ഒന്നുകില്‍ മലയാളികള്‍ അല്ലെങ്കില്‍ തമിഴന്മാര്‍ ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. അവര്‍ രണ്ടു പേരും അപ്പോഴും ഒന്നും പറയാതെ തന്നെ നില്‍ക്കുകയായിരുന്നു അവിടെ.
ആ യുവതി വീണ്ടും പറയാന്‍ തുടങ്ങി...
"സര്‍.. ഐ വില്‍ ഹെല്പ് യു റ്റു ഫൈന്റ്റ് ഔട്ട് ഗോഡ്"..
ഇത്രയും കേട്ടപ്പോഴേക്കും അവരെ കുറിച്ചുള്ള ഏകദേശ ധാരണ എനിക്ക് ലഭിച്ചിരുന്നു. കാരണം കേരളത്തില്‍ ജനിച്ചു വളര്‍ന്നത് കൊണ്ടും ദൈവത്തിന്റെ എജെന്റുമാരെ ഇതിനു മുന്‍പും കണ്ടിട്ടുള്ളതിനാലും സംസാരം അധികം നീട്ടാന്‍ താലപ്പര്യമില്ലാത്തതിനാല്‍ ഞാന്‍ പറഞ്ഞു
സോറി...ഐ അം നോട്ട് ഇന്റെരെസ്റ്റെട് ഇന്‍ ഗോഡ്"....സോറി സോറി...
ഞാന്‍ പിന്‍വാങ്ങാന്‍ തുനിയുമ്പോള്‍ കൂടെയുണ്ടായിരുന്നവരില്‍ വയസ്സ് കൊണ്ട് ചെറിയവനായ ആ യുവാവ് ചോദിച്ചു
"ആര്‍ യു ബേസിക്കലി ഫ്രം വിച്ച് സ്റ്റേറ്റ്??
ഞാന്‍ പറഞ്ഞു.... "കേരള"...
"ഐ അം ഫ്രം തമിള്‍നാട്"... അയാള്‍ പറഞ്ഞു
"ഇട്സ് ഒക്കെ... ഐ അം നോട്ട് ഇന്റെരെസ്റ്റെട്"...
"ഐ അം ഫ്രം തമിള്‍നാട്"... അയാള്‍ പറഞ്ഞു
"ഇട്സ് ഒക്കെ... ഐ അം നോട്ട് ഇന്റെരെസ്റ്റെട്"...
ദൈവ വിശേഷത്തില്‍ കൂടുതല്‍ താല്പ്പര്യമില്ലാത്തത് കാരണം ഞാന്‍ സംസാരം മുന്നോട്ട് കൊണ്ട് പോയില്ല..അയാള്‍ തന്റെ കയ്യിലുള്ള നോട്ടീസ് എന്റെ നേരെ നീട്ടി ഞാനത് വാങ്ങി ഗേറ്റില്‍ നിന്ന് തിരിഞ്ഞു വീട്ടിനുള്ളിലേക്കു നടക്കുമ്പോള്‍ "ഘര്‍ വാപ്പസി" യെ പ്പറ്റിയായിരുന്നു ഞാന്‍ ചിന്തിച്ചത്.
No comments:
Post a Comment