
ഒരു പ്രേമ കഥ ഇതുവരെ......
**************************
മഴ പെയ്തു തോര്‍ന്ന ആ നിറസന്ധ്യയില്‍ ഇലകളില്‍ നിന്നിറ്റിറ്റു വീഴുന്ന തുള്ളികളെ നോക്കി നില്‍ക്കുകയായിരുന്നയാള്‍. അസ്തമയ സൂര്യന്‍ ഇരുണ്ട മഴക്കാറിനെ പേടിച്ചു നേരത്തെ തന്നെ ഓടിയൊളിച്ചു. ഏകാന്തത നിറഞ്ഞ ആ പൂമുഖത്തിന്‍ തൊടിയില്‍ നിന്ന് ചീവീടുകളുടെ നേര്‍ത്ത ശബ്ദം മാത്രം നിശബ്ദതയെ ഭേദിച്ചു കാതില്‍ വന്നടിച്ചു. പ്രകൃതി ഇരുട്ടിന്റെ കവാടം തുറന്നു അകത്തേക്ക് പ്രവേശിക്കാനുള്ള വെമ്പലിലായിരുന്നു. കൂട്ടം തെറ്റി വന്ന ഏതോ കുഞ്ഞു പൈങ്കിളി തൈമാവിന്‍ കൊമ്പിലിരുന്നു നാല് പാടും നോക്കി വീണ്ടും പറന്നുയര്‍ന്നു. ശക്തമായ ഏതോ ഒരു ഉള്‍വിളിയാല്‍ സന്ധ്യയുടെ തേങ്ങലില്‍ നിന്നും മുക്തി നേടാന്‍ മധുരതരമായ എന്തിനെയെങ്കിലും പുണരണമെന്നാശിച്ചു അയാള്‍ അകത്തേക്ക് നടന്നു.
മധുരമുള്ള ഒരു ചായയില്‍ ഈ സന്ധ്യയുടെ നൊമ്പരങ്ങള്‍ അലിഞ്ഞില്ലാതാക്കാമെന്നുള്ള
നിറ സന്ധ്യയുടെ നൊമ്പരങ്ങള്‍ക്കുള്ള ലേപനമായി മധുരമുള്ള ചായയേക്കള്‍ എന്തുകൊണ്ടും താന്‍ സ്നേഹിക്കുന്ന അവളില്‍ ചേര്‍ന്ന ലിയുന്നതാണ് ഉത്തമമെന്നുള്ള വീണ്ടു വിചാരത്തില്‍ തിളക്കമുള്ള അവളെ കൈകളില്‍ പുണരാനായി അയാള്‍ മെല്ലെ കൈകള്‍ നീട്ടി. സ്വര്‍ണ്ണ നിറമുള്ള ഉടുപ്പണിഞ്ഞിരുന്ന അവള്‍ ആരെയും ഭാവ ഗായകനാക്കാന്‍ തക്ക പ്രകടമായ സൌന്ദര്യത്തിന്റെ മൂര്‍ത്തിഭാവമായിരുന്നു. അയാളുടെ മുഖത്തിപ്പോള്‍ ആയിരം സൂര്യ ദേവന്‍മാര്‍ ഒന്നിച്ചു ജ്വലിച്ച പ്രകാശം നിറഞ്ഞിരുന്നു. ഉള്ളില്‍ വിങ്ങുന്ന വികാരത്തോടെ നിറഞ്ഞ മന്ദഹാസ വദനനായി അവളെയയാള്‍ അടി മുതല്‍ മുടി വരെ ഗഹനമായി വീക്ഷിച്ചു. അയാളുടെ നയനങ്ങള്‍ അവളണിഞ്ഞിരുന്ന ഉടുപ്പിലെ ലേബലില്‍ അറിയാതെയൊന്നുടക്കി നിന്നു. ഇറ്റാലിയന്‍ ശൈലിയില്‍ തീര്‍ത്ത ആ ഉടുപ്പില്‍ "ഫെറെറോ റോക്കര്‍" എന്നുള്ളത് മനോഹരമായി ആലേലേഖനം ചെയ്തിരുന്നു. മധുരമായ പുഞ്ചിരി തൂകി ആ "ചോക്കലെറ്റ്" സുന്ദരി അയാളെ ഹൃദ്യമായി അഭിവാദനം ചെയ്തു. നീയെന്നിലലിയൂ എന്നവള്‍ അയാളെ നോക്കി പറയാതെ പറഞ്ഞു.
ഒരു നിമിഷം അയാള്‍ തരിച്ചു നിന്നു. ബോധ തലങ്ങളിലെവിടെയോ ഒരു വെള്ളിടി വെട്ടിയ പ്രതീതി. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന്ന്ന് ശരിക്കും മനസ്സിലാക്കാന്‍ കഴിയുന്നില്ല. അയാള്‍ സ്വയം ചോദിച്ചു, ഞാന്‍ എവിടെയാണ്.... എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ.....
"എന്റെ ജീവനിലെ മധുരമായി നിറഞ്ഞു നിന്ന നീയെന്തേ എനിക്ക് പിടി തരാതിരിക്കുന്നത്"...
അവള്‍ മറുപടി പറഞ്ഞില്ല...നിറഞ്ഞ പുഞ്ചിരിയില്‍ ആ ചോദ്യത്തിന്റെ ശക്തിയെ ചോര്‍ത്തി കളഞ്ഞു
അയാള്‍ വീണ്ടും മുന്നോട്ടു നീങ്ങി...അവളതാ പിന്നോട്ട് തെന്നി പോകുന്നു....അയാള്‍ ഒറ്റ കുതിപ്പിന് അവളെ കൈകളിലാക്കാന്‍ ശ്രമിച്ചു പക്ഷെ അയാളുടെ ശര്മം പരാജയമായിരുന്നു. അവള്‍ തെന്നി മാറിയിപ്പോള്‍ ആകാശത്തില്‍ പറന്നുയരാന്‍ തുടങ്ങി. അയാള്‍ ചാടി വീണ്ടും അവളെ കൈകളിലക്കാന്‍ ശ്രമിച്ചു പക്ഷെ അവള്‍ അയാള്‍ക്ക് ചാടി പിടിക്കാന്‍ തക്ക ഉയരത്തിനുമപ്പുറമായിരുന്നു.
" നോക്കൂ...എനിക്ക് നിങ്ങളെ ജീവന് തുല്യം സ്നേഹമാണ്. പക്ഷെ ഇനിയും നിങ്ങളെ ഞാന്‍ സ്നേഹിച്ചാല്‍ അത് നിങ്ങളുടെ ജീവനെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. ഞാന്‍ നാവിനു "മധുരമാണ്" പക്ഷെ ഹൃദയത്തിനു "വിഷവുമാണ്". ഇനിയും മധുരം നിന്റെ ജീവനില്‍ അലിഞ്ഞാല്‍ അത് ഞാന്‍ നിങ്ങളോട് ചെയ്യുന്ന മഹാ അപരാധമായിരിക്കും. നിങ്ങളുടെ ഹൃദയത്തിനിനി "മധുരം" താങ്ങാനുള്ള കരുത്തില്ല. ഞാന്‍ നിങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നുതുകൊണ്ട് നിങ്ങളുടെ ജീവന്‍ നില നില്‍ക്കേണ്ടത് എന്റെയും കൂടി ആവശ്യമാണ്. ഇനി ഞാന്‍ നിങ്ങളുടെ വേദനകളില്‍ "മധുരമായി" അലിഞ്ഞു ചേരില്ല. എന്നോടുള്ള നിങ്ങളുടെ പ്രതിപത്തി കുറച്ചു നാളുകള്‍ക്കു ശേഷം അലിഞ്ഞില്ലാതാകും. കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവുകളുണ്ടോ...ഇനിയൊരു വിട ചോല്ലലില്ല.... അകലങ്ങളില്‍ നിങ്ങളുടെ ജീവന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥന നിരഭരയായി എന്നുമുണ്ടാകും..."
ഒരു മൂളലോടെ അവള്‍ വീണ്ടും മുറിയില്‍ രണ്ടു പ്രാവശ്യം കറങ്ങി പുറത്ത് ആകാശതെക്ക് പറന്നു പറന്നു കാഴ്ചകളില്‍ നിന്നും മാഞ്ഞില്ലതായിപോയി. ഒരു ഭ്രാന്തനെപ്പോലെ അയാള്‍ മുറിയില്‍ കിടന്നലറി. അകലെങ്ങളിലെവിടെയോ ഒരു ഗാനത്തിന്റെ ഈരടികള്‍ ആകാശത്തില്‍ തങ്ങി നിന്നു....
"അടരുവാന്‍ വയ്യ …അടരുവാന്‍ വയ്യ... നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും,
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗം....നിന്നിലടിയുന്ന
**************************
No comments:
Post a Comment