Wednesday, December 3, 2014






















നീരുറവ 
*********
എന്‍ ഹൃദയത്തില്‍ മുങ്ങാം കൂളിയിട്ടു
നിന്നകകാമ്പിലെക്കൊരു ചാലു തീര്‍ത്തപ്പോള്‍ 
അറിയാതെയെന്‍ മനം പാടി.....

"നീ നിറയൂ ജീവനില്‍ പുളകമായ്,
ഞാന്‍ പാടിടാം ഗാനമായ് ഓര്‍മ്മകള്‍ "

നിന്നാത്മാവിന്‍ വെണ്ണക്കല്ലില്‍
നീ തീര്‍ത്തയെന്‍ ചായാ ചിത്രം
മായാത്ത മറയാത്ത ഒരോര്‍മ്മതന്‍
നിറ ദീപമായിയിന്നും തെളിയുന്നു.
ഇലകള്‍ പൊഴിച്ചോ
പൂക്കള്‍ കരിച്ചോ
വേരുകള്‍ മുറിച്ചോ
അടര്‍ന്നകലുവാന്‍ നിനക്കാവില്ലയെന്‍
പ്രാണ സഖി....
നീയെന്‍ ജീവനില്‍
വസന്തവും, ഗ്രീഷ്മവും,
ശിശിരവുമായ് നിറഞ്ഞപ്പോള്‍
എന്‍ ഹൃദയത്തിന്‍ തെളിനീരിന്നുറവ
നിന്‍ പ്രാണനിലിഞ്ഞു ചേര്‍ന്നിരുന്നു .

1 comment:

Sureshkumar Punjhayil said...

Manassil ninnum ...!
.
Manoharam, Ashamsakal...!!!