ചെറിയ മനുഷ്യരും വലിയ മനസ്സും
ചിലര്‍ അങ്ങിനെയാണ് ജനിച്ച നാടോഴികെ മറ്റൊരു ലോകവും അവര്‍ കണ്ടിട്ടുണ്ടായിരിക്കില്ല. ലോകത്തെ കുറിച്ചു വായിച്ചറിയാന്‍ അവര്‍ ഹൈസ്കൂള്‍ വിദ്യഭ്യാസം പോലും നേടിയുട്ടാണ്ടിവില്ല. സാമ്പത്തികമായും അവര്‍ക്ക് ഒന്നുമുണ്ടാവില്ല, എങ്കിലും പാരമ്പര്യത്തിന്റെ മേല്കായ്മകള്‍ കാണിച്ചു അവര്‍ എല്ലാം ഉള്ളവന്‍ എന്നുള്ള രീതിയില്‍ പെരുമാറും. സ്വന്തം ദുഖങ്ങളില്‍ എരിഞ്ഞു തീരുമ്പോഴും മറ്റുള്ളവരുടെ ക്ഷേമാന്വേഷണങ്ങളുയി അവര്‍ എല്ലായിടത്തും ഓടിയെത്തും. സാമ്പത്തികമായി സാഹായിക്കനല്ല, വെറുതെ ഒരു സാന്ത്വന വാക്ക്... നിസ്സഹായവസ്ത നേരിടുമ്പോള്‍ താങ്ങായി മാറി ജീവിതത്തിന്റെതായ ചില ഉറപ്പുകള്‍ തരാന്‍ വേണ്ടി മാത്രം. അവരുടെ വാക്കുകളുടെ ശക്തി അപാരമായിരുന്നു. ആ വാക്കുകളില്‍ ഊര്ര്‍ജ്ജമുണ്ടായിരുന്നു സ്നേഹത്തിന്റതായ തലോടല്‍ നിറഞ്ഞിരുന്നു. ഒരു പക്ഷെ ഗ്രാമ നന്മയില്‍ മിനുക്കിയെടുത്ത മനസ്സുള്ളതു കൊണ്ടാവാമത്. എം റ്റി വാസുദേവന്‍ നായര്‍ വാക്കുകളില്‍ വരച്ചു കാണിച്ച സത്യന്‍ അന്തിക്കാടും ലോഹിത ദാസും ദൃശ്യങ്ങളിലൂടെ പകര്‍ന്നു നല്‍കിയ ആ ജന്മദേഹങ്ങള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അവരെല്ലാം തങ്ങളുടെ കടമകള്‍ നിര്‍വഹിച്ചു കാല യവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. അവര്‍ പകര്‍ന്നു നല്‍കിയ ഗ്രാമ നന്മയെല്ലാം ഇന്നു വറ്റി വരണ്ടു പോയി. ഗ്രാമവികസനം നമ്മെ നമ്മിലേക്ക് മാത്രമാക്കി ചുരുക്കി. മദ്ധ്യവയസ്സിലെത്തി നില്‍കുന്ന ഓരോ ഗ്രാമവാസിക്കും അവരുടെ ജീവിതത്തില്‍ ഇത്തരമൊരു വ്യക്തിയെ കുറിച്ച് പറയാനുണ്ടാവും. ഗ്രാമത്തിന്റെ നന്മകള്‍ മാത്രം നിറഞ്ഞ് നഗരത്തിന്റെ കാപട്യങ്ങളറിയാതെ ഒരു ജീവിതം മുഴുവന്‍ ആര്‍ക്കോ വേണ്ടി ഹോമിച്ചു തീര്‍ത്ത ഒരു വ്യക്തിയെ കുറിച്ച്.
(ചിത്രം പ്രതീകാത്മകം )

No comments:
Post a Comment