പുണര്‍തം പിറന്നാള്‍
ശ്രീകോവിലില്‍ നിര്‍മാല്യ ദര്‍ശനത്തിനായി തിരുമേനി ആദ്യ നെയ്‌വിളക്ക് കൊളുത്തി ഒരു ദിവസത്തെ മുഴുവന്‍ സാഫല്യത്തിനു വേണ്ടി മനം മറന്നു പ്രാര്‍ഥിച്ചു. പിന്നീട് ഉപദൈവങ്ങള്‍ക്ക് വിളക്ക് കത്തിക്കുവാനായി ശ്രീ കോവിലില്‍ നിന്ന് പുറത്തേക്ക് വന്ന തിരുമേനി പതിവില്ലാതെ ദര്‍ശനത്തിനായി നടക്കല്‍ നില്‍ക്കുന്ന ഭകതനെ കണ്ടു അന്തം വിട്ടു. നഗരത്തിന്റെ ഒരൊഴിഞ്ഞ കോണിലെ ആ ക്ഷേത്രത്തില്‍ അതിരാവിലെയുളള നിര്‍മാല്യ ദര്‍ശനത്തിനു വരുന്നവര്‍ ഇല്ലയെന്നുതന്നെ പറയാം. അതിരാവിലെ തന്നെ കുളിച്ചു കസവ്കര മുണ്ട് ചുറ്റി വെളുത്ത നിറത്തിലുള്ള ജുബ്ബയണിഞ്ഞു തിളങ്ങുന്ന മുഖ പ്രസാദത്താല്‍ ക്ഷേത്ര നടയില്‍ നില്‍ക്കുന്ന അയാളെ കണ്ടു തിരുമേനി ചോദിച്ചു...
"ചോദിക്കണോണ്ട് ഒന്നും തോന്നരുത്.... ഇവിടെ നിര്‍മാല്യ ദര്‍ശനത്തിനൊന്നും അങ്ങിനെ ആരും വരാറില്യ...മുഖപരിചയം ഒട്ടും ഇല്ലാത്ത ഒരാളായത് കൊണ്ട് ചോദിക്ക്യാ....വിരോധം തോന്നരുത് ...ഞാന്‍ ഇതിനു മുന്നേ ഇവിടെയൊന്നും കണ്ടതായി ഓര്‍ക്കുന്നില്യാ....? എവിടുന്നാ?"
അയാള്‍ വെറുതെ പുഞ്ചിരിച്ചു എന്നിട്ട് തിരുമേനിയോടായി പറഞ്ഞു ....."അത് തിരുമേനി....ഞാന്‍ ഇവിടെ അടുത്തുള്ളത് തന്നെയാ"....
"ഓ...ന്നാ ശരി.. പ്പം വരാം ..."
ഇത്രയും പറഞ്ഞു തിരുമേനി ഉപദൈവങ്ങള്‍ക്ക് വിളക്ക് കത്തിക്കാന്‍ വേണ്ടി മുന്നോട്ടു നടന്നു പോയി.അയാള്‍ ക്ഷേത്രനടക്കല്‍ നിന്ന് ശ്രീകോവിലില്‍ കത്തുന്ന ഒറ്റ ദീപത്തില്‍ ഭഗവാന്റെ തിരുരൂപം ദര്‍ശിച്ചു. തലേന്നാള്‍ ചാര്‍ത്തിയ തുളസിമാലകളും മറ്റു പുഷ്പമാലകളും ചേര്‍ന്ന വിഗ്രഹത്തില്‍ നിറവോടെ വളരെ കലാപരമായി തന്നെ ചാര്‍ത്തിയ ചന്ദനത്താലും കൃഷണ വിഗ്രഹം മുന്നില്‍ തിളങ്ങി നിന്നു. അയാള്‍ കണ്ണടച്ചങ്ങനെ ധ്യാനത്തില്‍ എത്ര നേരം നിന്നുവെന്നറിയില്ല കണ്ണുകള്‍ തുറന്നപ്പോള്‍ സോപാനപടികള്‍ കയറാന്‍ ഒരുങ്ങി നില്‍ക്കുന്ന തിരുമേനിയെയാണ് കണ്ടത്. വാര്‍ദ്ധക്യം കൊണ്ട് സ്വല്‍പ്പം കേള്വിക്കുറവുള്ള തിരുമേനി വീണ്ടും അയാളെ നോക്കി ചോദിച്ചു.

" അല്ല എവടന്നാ ന്നാ പറഞ്ഞെ"...അയാള്‍ സ്വല്‍പ്പം ശബ്ദംകൂട്ടി തന്റെ വീടും സ്ഥലവും പറഞ്ഞു ധരിപ്പിച്ചു. തിരുമേനിയത് മനസ്സിലയെന്നുള്ള മട്ടില്‍ തലയാട്ടി...എന്നിട്ട് വീണ്ടും തുടര്‍ന്നു...
"അങ്ങിനെ അമ്പലത്തിലൊന്നും കണ്ടിട്ടില്യാ...വരാറില്ല്യെ??" അയാള്‍ അപ്പോഴും പുഞ്ചിരിച്ചതെയുള്ളൂ.....എന്നി ട്ട് തിരുമേനിയോടായി പറഞ്ഞു....
"അതിപ്പോള്‍ ഞാനങ്ങിനെ പതിവായി വരുന്ന ഒരാളല്ല തിരുമേനി...ദൈവം എന്ന സന്കല്ല്പ്പം ഓരോരുത്തരുടെയും മനസ്സിലല്ലേ കുടികൊള്ളുന്നത്...അതുകൊണ്ട് ശുദ്ധിയുള്ള മനസ്സ് എവിടെ നിന്ന് വിളിച്ചാലും ദൈവം വിളി കേട്ട് കൊള്ളും. അതിപ്പോ തിരുമേനി നമ്മുടെ വേദങ്ങള്‍ തന്നെ പറയുന്നത് അഹം ബ്രഹ്മാസ്മി എന്നാണല്ലോ"....അതിരാവിലെ തന്നെ വൃദ്ധനായ തിരുമേനിയോട് തത്വശാസത്രം പറയെണ്ടിയിരുന്നില്ല എന്നയാള്‍ പിന്നീടാണ് ചിന്തിച്ചത്. മറുപടി കേട്ട തിരുമേനി മനസ്സില്‍ എന്തോ ആലോചിച്ചുവെന്നു തോന്നി അന്നേരം... എന്നിട്ടദ്ദേഹം പറഞ്ഞു..

"അതൊക്കെ ശര്യാ ന്നെ കുട്ട്യേ....... പക്ഷെ അമ്പലങ്ങള് നല്കുന്ന പരിശുദ്ധി, അഭൌമ സുഗന്ധം, നിശബ്ദ പ്രാര്‍ത്ഥന വേദി ഇവയെല്ലാം ഒന്നിച്ചു ഒരു സ്ഥലത്ത് ലഭിക്കണമെങ്കില്‍ ക്ഷേത്രങ്ങളില്‍ തന്നെ വരണം"...അയാള്‍ അതിനു മറുപടിയൊന്നും പറയാതെ ശരിയാണെന്നുള്ള വിധത്തില്‍ തലയാട്ടി. സംസാരം അവസാനിപ്പിച്ചു ശ്രീകോവിലിലെക്കുള്ള പടവുകള്‍ കയറാന്‍ തുടങ്ങിയ തിരുമേനിയോട് അയാള്‍ വീണ്ടും പറഞ്ഞു....
" തിരുമേനി...എന്റെ ഇന്നത്തെ വരവിനു ഒരു പ്രത്യക ഉദ്ദേശ്യമുണ്ട്...ഇന്നെന്റെ പിറന്നാളാണ്...അമ്മയുടെ ആഗ്രഹമാണ് ഞാന്‍ പിറന്നാളിനെന്കിലും ക്ഷേത്രത്തില്‍ പോകണമെന്നുള്ളത്....എന്നാല്‍ പിന്നെ ഇന്ന് ഒഴിവു ദിനമായത് കൊണ്ട് ഇന്നത്തെ ദിവസം തുടങ്ങുന്നത് തന്നെ ക്ഷേത്ര ദര്‍ശനത്തിനു ശേഷമാവാമെന്നു വിചാരിച്ചു...ഇന്ന് മകരമാസത്തിലെ അശ്വതിയല്ലേ.....ആ നാളില്‍ ഒരു പുഷ്പാഞ്ജലിയും പിന്നെ ഇന്നത്തേക്ക് വേണ്ടി ക്ഷേത്രത്തില്‍ ചില പ്രത്യക പൂജകളുമാവാം. അമ്മമാര്‍ക്ക് സന്തോഷം നല്‍കുന്ന പ്രവര്‍ത്തിയില്‍ യുക്തിയുടെയും അയുക്തിയുടെയും വശങ്ങള്‍ നോക്കെണ്ടാതില്ലല്ലോ".....
അയാളുടെ സംസാരം എന്തോ തിരുമേനിക്കത്ര പിടിച്ചില്ലെന്നു തോന്നി മുഖം കണ്ടപ്പോള്‍.... തിരുമേനി അയാളെ നന്നായി നോക്കിയിട്ട് പറഞ്ഞു...
"കുട്ടീക്ക് കുഴപ്പമൊന്നുമില്ലല്ലോ.... അല്ല അതിരാവിലെ തന്നെ പതിവില്ലാത്ത വരവും പിന്നെ ഇമ്മാതിരി"... അദ്ദേഹമത് പറഞ്ഞു മുഴുവനാക്കിയില്ല
"അതെന്താ തിരുമേനി അങ്ങിനെ പറയാന്‍ "
"അതല്ല... കുട്ടീ ഇന്ന് മകരമാസത്തിലെ അശ്വതി എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാ ....ഇന്ന് മേടമാസത്തിലെ പുണര്‍തമാണ് നക്ഷത്രം"....

അതെങ്ങനെ തിരുമേനി.... ഞാന്‍ കലണ്ടറില്‍ നോക്കി മാര്‍ക്ക് ചെയ്തിട്ടുണ്ട്...തെറ്റാന്‍ വഴിയില്ലല്ലോ!!!...തിരുമേനി ഒന്ന് കൂടി ശരിക്കൊര്‍ത്തു നോക്കൂ....
"കുട്ടീ..എനിക്ക് വയസ്സായെങ്കിലും നാളും മാസവും ഒക്കെ നല്ല ഓര്‍മ്മ തന്നെയാണ്. ദിവസവും ചെയ്യുന്ന ജോലിയല്ലേ...അതെങ്ങനെ മറക്കാന്‍ പറ്റും".... അയാള്‍ കുറച്ചു നേരത്തേക്ക് ആകെ കണ്‍ഫ്യൂഷനായി... എങ്ങിനെ തന്റെ കണക്ക്ക്കൂട്ടല്‍ തെറ്റി പ്പോയി, എല്ലാം കുറിച്ചിട്ടതാണല്ലോ പോരാത്തതിന് ഭാര്യയോടും പറഞ്ഞിട്ടുണ്ടായിരുന്നതാണ് ഇന്ന ദിവസമാണ് എന്റെ പിറന്നാള്‍ എന്നുള്ളത് എന്നിട്ടും എങ്ങിനെയീ പിഴവ് വന്നു"....ഇനിയിപ്പോള്‍ എന്ത് ചെയ്യും? അയാള്‍ സ്വല്‍പ്പ നേരമാലോചിച്ചു

പെട്ടെന്നെന്തോ തീരുമാനിച്ചുറച്ചപോലെ അയാള്‍ പറഞ്ഞു...." എന്നാ തിരുമേനി പുഷ്പാഞ്ജലി പറഞ്ഞ നാളില്‍ തന്നെ ചെയ്തോള്ളൂ...പിന്നെ ഇന്നത്തെ ദിവസത്തേക്ക് വേണ്ടി ചില പ്രത്യക പൂജകളും ചെയ്തോള്ളൂ...എന്തായാലും അതിരാവിലെ വന്നതല്ലേ ഭഗവാന്റെ മുന്നില്‍ ദിനങ്ങള്‍ക്കും മാസങ്ങള്‍ക്കൊന്നും അങ്ങിനെ വലിയ പ്രസക്തിയൊന്നുമില്ല പൂജ എന്ന് നടത്തിയാലും എന്റെയമ്മക്ക് സന്തോഷമായി കൊള്ളും.
തിരുമേനി പറഞ്ഞു.... "പൂജകളുടെ രസീട്ടു ആ കൌണ്ടറില്‍ നിന്ന് വാങ്ങി വന്നോള്ളൂ..ഞാന്‍ ശ്രീകോവിലില്‍ പോയി നിര്‍മാല്യം മാറ്റി അഭിഷേകം ചെയ്തു എല്ലാ വിളക്കുകളും തെളിയിക്കട്ടെ...അതിനുശേഷം ഞാന്‍ കുറച്ചു പൂവും പ്രസാദവും തരാം...ബാക്കി നേദ്യങ്ങളോക്കെ പിന്നീട് വന്നു വാങ്ങിച്ചാല്‍ മതി". ഇത്രയും പറഞ്ഞു തിരുമേനി ശ്രീ കോവിലിനുളളിലേക്ക് കയറിപ്പോയി.... അയാള്‍ മെല്ലെ പുറത്തുള്ള കൌണ്ടാറിലേക്കും നടന്നു. റീസ്‌ിപ്റ്റ് വാങ്ങി തിരികെ എത്തിയപ്പോള്‍ തിരുമേനി ഒരു ചെറിയ ഇലയില്‍ പൂവും പ്രസാദവുമായി പുറത്തു വന്നു. പ്രസാദം കൈ നീട്ടി വാങ്ങുമ്പോള്‍ അയാള്‍ സകല ചരാ ചരങ്ങള്‍ക്കും രക്ഷകനായ ദൈവമേ നിന്റെ കടാക്ഷം എല്ലാവരിലും നിറഞ്ഞു നില്‍ക്കട്ടെയെന്നുള്ള പ്രാര്‍ത്ഥനയില്‍ കണ്ണടച്ച് നിന്നു. സോപാന പടവുകള്‍ കയറി പോയ തിരുമേനി ശ്രീകോവില്‍ പ്രവേശിക്കുന്നതിനു മുന്‍പായി മുകളില്‍ തൂക്കിയിട്ടിരുന്ന മണി മൂന്ന് പ്രാവശ്യമടിച്ചു.
നിരന്തരമായടിക്കുന്ന മണിയുടെ ശബ്ദംകേട്ടയാള്‍ ഉറക്കത്തില്‍ നിന്നെണീറ്റു പെട്ടെന്ന് കണ്ണ് തുറന്നു നോക്കി ....ഓ...മൊബൈല്‍ ഫോണ്‍ നേരം വെളുത്തുവെന്നുള്ളതിന്റെ സൂചന തരുന്നതാണ്. അലാം ഓഫ് ചെയ്തു അയാള്‍ സമയം നോക്കി.... അഞ്ചരയായതെ ഉള്ളൂ...ഓ ഇന്ന് ഒഴിവു ദിനമാണല്ലേ...ഇനിയും നേരമുണ്ട് ഉണരാന്‍. പക്ഷെ ഇന്നിനി ഉറങ്ങണ്ട...ഇതുവരെ നിര്‍മാല്യ ദര്‍ശനം നേരില്‍ കാണാത്ത അയാള്‍ സ്വപ്ന ദര്‍ശനത്തിന്റെ സാഫല്യ്ത്തില്‍ എണീറ്റു പുറത്തേക്ക് നടന്നു ..

No comments:
Post a Comment