ജീവന്റെ ആഴിയിലെ കുഞ്ഞോളങ്ങളെ നോക്കി മനസ്സ് തുടിച്ചപ്പോള്‍ കാണാകടലിനപ്പുറത്തുള്ള വര്‍ണ്ണമയമാര്‍ന്ന സ്വപ്നതീരത്തെ കുറിച്ചായിരുന്നു ചിന്ത.
അലതല്ലിയടിച്ച തിരമാലകള്‍ കരയെപുണര്‍ന്നു മടങ്ങുമ്പോള്‍ പാദങ്ങള്‍ക്കടിയിലൂടെ ഒഴിഞ്ഞു പോകുന്ന മണല്‍തരികള്‍ തീര്‍ക്കുന്ന വിള്ളലുകളെ കുറിച്ചോര്‍ത്തില്ല കാരണം സ്വപ്നത്തില്‍ലുതിര്‍ന്നു വീണ മഴവില്ലിന്റെ നിറങ്ങള്‍ മനസ്സിനെ അടരനാവാതെ തികച്ചും മോഹവലയത്തിലൊതുക്കി നിര്‍ത്തി. അനന്തതയിലെപ്പോഴോ വിരിഞ്ഞ ബോധത്തില്‍ തിരി തെളിഞ്ഞപ്പോള്‍ കാല്‍ ചുവട്ടില്‍ വിടര്‍ന്ന ഗര്‍ത്തത്തില്‍ സ്വപ്നങ്ങളെയും മഴവില്ലിനെയും തള്ളിയിട്ടു നഷ്ടപെട്ട മണല്‍ തരികളെ വാരിയെടുക്കാന്‍ ഓടിയകലുകയായിരുന്നു ജീവിത തിരകളിലേക്ക്.

No comments:
Post a Comment