Friday, May 1, 2020

ഫ്രാൻസിസ് മാഷ് -10 A

1985 ഫെബ്രുവരി അവസാനത്തിലാണ് എന്നാണു ഓര്മ്മ. പത്താം ക്ലാസിലെ അവസാന അധ്യയന ദിവസം. ക്ലാസ്സ്‌ മാസ്റ്ററായിരുന്ന ഫ്രാന്സിസ് മാസ്റ്റര് അവസാന പിരിയഡില് ക്ലാസ്സില് വന്നു. അക്കാലത്ത് ഫ്രാന്സിസ് മാസ്റ്റര് പത്തു "എ" യുടെ ക്ലാസ്സ്‌ മാഷും സ്കൂളിലെ പ്രധാന അധ്യാപകന് ശേഷമുള്ള രണ്ടാമനുമാണ് . ഊര്ജ്ജതന്ത്രം പഠിപ്പിച്ചിരുന്ന മാഷ്‌ വളരെയധികം ഗൌരവ്വക്കാരനായിരുന്നു. മാഷിന്റെ മുഖത്തു പുഞ്ചിരി വിരിഞ്ഞിട്ടു കണ്ടതായി ഓര്ക്കുന്നില്ല. വെളുത്തു നല്ല ഉറച്ച ശരീര പ്രക്രിതിയുമുള്ള മാഷിനെ സ്കൂളിലെ സകല വിദ്യാര്ത്ഥികള്ക്കും വളരെയധികം ഭക്തി ബഹുമാനമായിരുന്നു. പത്തു "എ" എന്നു പറയുമ്പോള് അത് സ്കൂളിലെ "എ" ക്ലാസ്സ്‌ തന്നെയാവണം എന്നുള്ളത് മാഷക്ക് നിരബന്ധമായിരുന്നു. അതുകൊണ്ട് തന്നെ അച്ചടക്കത്തിലും വിദ്യാര്ത്ഥികളുടെ നിലവാരത്തിലും മാഷ്‌ നന്നായി ശ്രദ്ദിച്ചിരുന്നു. കുട്ടികളും കുറെയൊക്കെ തങ്ങള് "ഏ" ക്ലാസ്സില് പഠിക്കുന്നവരാണ് അതുകൊണ്ട് മറ്റു ക്ലാസ്സുകളെക്കാള് മികച്ചതായിരിക്കണം എന്നുള്ള ഒരു മത്സരബുദ്ധിയോടും കൂടിയാണ് പഠിച്ചിരുന്നത്. എന്തോ കൊണ്ടാണെന്നറിയില്ല മാഷിനു ഞങ്ങളുടെ ബാച്ചില് അന്ന് വലിയ പ്രതീക്ഷയായിരുന്നു. കാരണമൊരുപക്ഷെ കുറെയധികം പേര് എല്ലാ പരീക്ഷയിലും നല്ല രീതിയില് മാര്ക്കുകള് വാങ്ങി കൂട്ടുന്നത്‌ കൊണ്ടായിരിക്കാമത്. ഒരു അധ്യാപകനെക്കാള് മനശാസ്ത്രപ്പരമായി വിദ്യാര്ഥികളെ അളക്കാന് വേറെയാര്ക്കും കഴിയില്ല എന്നുള്ളത് പകല്പോലെ സത്യമാണ്. പലപ്പോഴും ആധുനിക അധ്യാപകര് അത്തരമൊരു വിലയിരുത്തലിനു ശ്രമിക്കുന്നുട്ണോ എന്നറിയില്ല. പൂര്ണ്ണമായും ഇല്ലയെന്നു പറയുന്നില്ല, സമൂഹത്തിലെ മൊത്തത്തിലെ മൂല്യച്യതിയില് അധ്യാപകവൃന്ദവും ഭാഗമായതിന്റെ പ്രതിഫലനങ്ങള് കണ്ടെന്നു വരാം. പറഞ്ഞു വന്നത് അവസ്സാന ക്ലാസിനെ കുറിച്ചാണ്. പതിവ് ഗൌരവ്വ മുഖത്തിനേക്കളും കുറച്ചു റിലാക്സ്ടു മുഖമായാണ് അന്നേരം മാഷ്‌ ക്ലാസില് വന്നത്. മാഷ്‌ അന്നാദ്യമായി മുഖത്തു ചെറിയൊരു പുഞ്ചിരി വിടര്ത്തി കൊണ്ട് പറഞ്ഞു " ഒരു വിടപറയലിന്റെ വലിയ പ്രസംഗമൊന്നും ഞാന് നടത്തുന്നില്ല. നിങ്ങളെയെനിക്ക് നന്നായിയറിയാം. നിങ്ങള് ഓരോരുത്തരം മികച്ചതാവണമെന്നുള്ള ശ്രമത്തില് ഞാന് പലപ്പോഴും ഗൌര്വവ്വ്‌ത്തിലും മയമില്ലാതെയും പെരുമാറിയിട്ടുണ്ടാവാം. എന്റെ കുട്ടികള് മികച്ചതാവണമെന്ന നിര്ബന്ധമെനിക്കുണ്ട്. ഇനി നിങ്ങള് അവസാന പരീക്ഷക്കുള്ള തയ്യാറെടുപ്പിനായി പിരിയും. എല്ലാവരും ഗൌരവ്വമായി പഠിച്ചു നിങ്ങള് നാളെ ഉയരങ്ങളിലെത്തിപ്പെടും. വഴിയില് കാണുമ്പോള് തിരിച്ചറിഞ്ഞാല് അടുത്തു വരാം. അതെനിക്ക് സന്തോഷം തരും. എന്തുകൊണ്ടോ ഈ ബാച്ചിലെനിക്കു വലിയ പ്രതീക്ഷയുണ്ട് ആ പ്രതീക്ഷക്കൊത്ത് നിങ്ങള്ക്കൊക്കെ ഉയരാന് സാധിക്കട്ടെ" ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഗൌരവ്വത്തില് ഗൌരവ്വരനായ മാഷിന്റെ മുഖം ചുവന്നു, തൊണ്ടയിടറി ...ക്ലാസ്സിലാകെ സൂചി വീണാലറിയുന്ന നിശബ്ദത... കുട്ടികളാകെ സ്തബ്ദരായി ഇരിക്കുന്നു. അവര് ഗൌരവ്വത്തില് ഗൌരവം നിറഞ്ഞ മാഷിന്റെ മറ്റൊരു മുഖം കാണുകയായിരുന്നപ്പോള്. പിന്നീട് ക്ലാസ്സിനെ അഭിമുഖീകരിക്കാന് കഴിയാതെ മാഷ്‌ തല താഴ്ത്തി തന്റെ സ്വത സിദ്ധ ശൈലിയില് മേശപ്പുറത്തു വെച്ചിരുന്ന രെജിസ്ടരും മറ്റു പുസ്തകങ്ങളുമെടുത്തു മാഷ്‌ പുറത്തു കടന്നു. കവാടം കടക്കുമ്പോള് അരയില് തിരുകിയിരുന്ന തൂവാല അദ്ദേഹം വലിച്ചെടുത്തു....കുട്ടികളെ കാണിക്കാതെ തന്നെ "ഗൌര്വ്വമാര്ന്ന" മാഷ്‌ തന്റെ കണ്ണുകളെയോപ്പാന് തന്നെയായിരുന്നത്.
*************************************************************************************
അടികുറിപ്പ്: പിന്നീട് മനസ്സിലായി ആ കൊല്ലത്തെ ബാച്ചിലാണ് ആദ്യമായി ഒരു ഡിവിഷനില് മാത്രം പതിനഞ്ചോളം ഫസ്റ്റ് ക്ലാസുകള് നിറഞ്ഞത്‌ . കൊല്ലം 1985, ഗവണ്മെന്റ് ഹൈസ്കൂള് എരുമപ്പെട്ടി.
(നടുവില് ഇരിക്കുന്നതാണ് ഫ്രാന്സിസ് മാഷ്‌)

No comments: