Friday, May 1, 2020

നായയും ആസ്റ്റർ മാർട്ടിനും

അയ്യോ... ഞാനറിയാതെ പറഞ്ഞു പോയി...അടുത്തുള്ള ഗേറ്റില് നിന്നിരുന്ന അയല്ക്കാരന് വൃദ്ധനതു കേട്ടു. ഒരു നിമിഷം ഞാന് വല്ലാതെയായി.... ഡ്രൈവര് വണ്ടി മുന്നോട്ടെടുക്കരുതെയെന്നു മനസ്സില് പ്രാര്ത്തിച്ചു. ഓടി പോയി പറയാനും കഴിയില്ല... രണ്ടു വണ്ടികളുടെ ഇടയിലൂടെ ഒട്ടും വഴിയില്ലായിരുന്നു..എന്നാലും കൂക്കി വിളിക്കാന് തയ്യാറായപ്പോഴേക്കും സമാധാനമായി.... ഡ്രൈവര് വണ്ടി നിര്ത്തി....അദ്ദേഹം കണ്ടിട്ടുണ്ട്ത് വീണത്‌. വീണ പശു വളരെ ബുദ്ധിമുട്ടിയെണീറ്റ്‌ റോഡിന്റെ ഇടുങ്ങിയ സൈഡിലൂടെ വീണ്ടും നടന്നു.... ഞാനതിന്റെ കാലിന്മേല് തന്നെ ശ്രദ്ധയോടെ നോക്കി...ഇല്ല ന്ജോണ്ടുന്നില്ല....ടയര് കയറിയില്ല....വളരെ സമാധാനമായി... അല്ലെങ്കില് രാവിലെ തന്നെ.
ആരോടും "പരിഭവം" പറയാന് കഴിയാതെ പശു ഭക്ഷണം തേടി മുന്നോട്ടു നടന്നു പോയി.
രാവിലെ വീടിന്റെ ഗേറ്റിനു സ്വല്പ്പം മുന്പോട്ടു മാറി റോഡില് ഒരാള് വണ്ടി നിര്ത്തിയിട്ടുണ്ടായിരുന്നു . അപ്പുറത്ത് കൂടെ കഷ്ടിച്ചു ഒരു വണ്ടിക്കു കൂടി കടന്നു പോകാം...അതില് കൂടുതല് സ്ഥലമില്ല കാരണം കോളനിയിലുള്ളവര് തങ്ങളുടെ ഗേറ്റിന്റെ മുന്വശം നല്ല വണ്ണം ഉയര്ത്തി ചരിച്ചു കെട്ടിയിട്ടുണ്ട്. നല്ല ചരിവുള്ളത് കൊണ്ട് ആ സ്ഥലത്ത് ബാലന്സില്ലാതെ ആര്ക്കും നടക്കാനും കഴിയില്ല...രണ്ടു വണ്ടികള് റോഡില് ഒരേ വരിയില് നിരന്നപ്പോള് അപ്പുറത്തുള്ള ഇടുങ്ങിയ വഴിയെ ഒരു പശു വഴി പിടിച്ചതാണ് പ്രശ്നം...ചരിവുള്ളത് കൊണ്ട് പശു അടി തെറ്റി റോഡിന്റെ ആ ഇടുങ്ങിയ വശത്തു വീഴുകയും അതിന്റെ കാലിന്റെ ഒരു ഭാഗം വണ്ടിയുടെ അടിയിലാവുകയും ചെയ്തു. ഡ്രൈവര് പെട്ടെന്ന് ശ്രദ്ടിച്ചത് കൊണ്ട് പാവം പശുവിന്റെ കാല് രക്ഷ്ടപെട്ടു. അങ്ങിനെയല്ലായിരുന്നെന്കില് ഇന്നാ ഡ്രൈവര്ക്ക് രാവിലെ തന്നെ കുറ്റബോധവും കണ്ടു നിന്ന എനിക്ക് ഒരു ദിവസത്തെ മനോ വിഷമവും !!!!
ഇതിനോട് കൂട്ടിച്ചേര്ത്തു വായിക്കേണ്ട ഒരു കുറിപ്പുകൂടി ഉണ്ട്. രണ്ടു ദിവസം മുന്പ് ദില്ലിയിലെ ചാണക്യപുരിയില് ഒരാള് ഒരു നായയെ രക്ഷിക്കാന് വേണ്ടി മാത്രം തന്റെ മൂന്നു കോടി വിലയുള്ള ആസ്ടന് മാര്ട്ടിന് കാര് ഒരു മരത്തിലേക്ക് ഇടിച്ചു കയറ്റി!!!!
നമ്മള് മനുഷ്യന് എന്ന ജീവി നേടിയെടുത്ത ബോധത്തിന്റെ സഹവര്ത്തിത്വത്തിന്റെ സവിശേഷത തിരിച്ചറിയുന്നത്‌ ഇത്തരം ചില സംഭവങ്ങളിലൂടെയാണ് . ഒരൊറ്റ ജീവനും താന്മൂലം നഷ്ടപ്പെടരുതെ എന്നുള്ള ചിന്തയില് മൂന്നല്ല മുന്നൂറു കോടി പോലും തൃണവല്ക്കരിക്കാന് തയ്യാറാകുന്ന "മനുഷ്യത്വത്തിനു" സലാം പറയാതെ വയ്യ.

29-02-2015

No comments: