കൃഷ്ണാ നീയ്നെന്നെയറിയില്ലേ
--------------------------------------------------------
അകമേവിരിഞ്ഞ നോവിന് കണികയാല്
ഉതിര്ന്നു ചുടു കണ്ണീര്പ്പൂക്കള് ധാരയായ്
വിടര്ന്ന മിഴികളിലുണര്ന്ന കനിവിന്റെ
കാണാക്കയങ്ങളില് മയങ്ങിയെന് കണ്ഠമിടറി
കൃഷ്ണാ നീയ്നെന്നെയറിയില്ലേ....
ദേവശിലയിലുറങ്ങും കാര്വര്ണ്ണന്
കണ്ണനാമുണ്ണീ നീ ഗുരുവായൂരപ്പന്
ചന്ദനചാര്ത്തിനാല് വിടരും തേജസ്സിന്
നിറബിംബത്തില് തൊഴുകൈകളോടെ
തെളിയും ദീപനാളത്തില് മിഴികളൂന്നീ
അകതാരില് തെളിയും ജീവനാളത്തിന്
തിരിനാമ്പുകളുണര്ത്തും ദേവപ്രഭയില്
മൊഴിഞ്ഞു ഞാനെന് കണ്ണനോട്,
കൃഷ്ണാ നീയെന് വിളി കേള്ക്കില്ലേ...
അഖിലാണ്ഡമണ്ഡലം വാഴും പ്രഭോ
മനതാരില് നിരന്തരം വാഴും ദേവോ
അറിവിന്റെ ധാരയായുതിര്ത്തുവിട്ട
ഗീതയിലടിയങ്ങള് വളരും നാള്ക്കു നാള്,
കര്മ്മം ചെയ്യുക നിരന്തരമെന്നോതിനീ
കര്മ്മഫലം നിന് കൈകളിലല്ലോ സ്വാമി
അറിയാതുതിര്ന്നരപരാധവും പൊറുക്കേണേ
പരമാത്മാവിലഭയവും നീ നല്കേണേ.
ഒരുനാളുമിടറാത്ത ചെറു പാദങ്ങള്ക്കായി
പദസേവ ചെയ്യുന്നു നിന്സന്നിധിയില്
സജന്മ മോക്ഷത്തിനായി തളരാതെ കേഴുന്നു
നിറയുന്നു മിഴികള് നിന് സാന്ത്വനത്താല്
ഒരു വേള നീയെന് വിളി കേള്ക്കില്ലേ കൃഷ്ണാ
നീയെന്നില് നിറകാരുണ്യം ചോരിയില്ലേ ദേവാ
No comments:
Post a Comment