അച്ഛന് അടുത്തു വരുമ്പോള് ഒരു സുഗന്ധമുണ്ടായിരുന്നു തികച്ചും നാടന് അത്തറിന്റെ മനം മയക്കുന്ന സുഗന്ധം.
ചെറിയ പഞ്ഞി കഷ്ണത്തില് അത്തര് കൊണ്ട് നനച്ചു ചെവിക്കുള്ളില് തിരുകി വെക്കുന്ന ആ പരിമള തുണ്ട്. നനവുള്ള ആ സുഗന്ധപ്പൂരിത അന്തരീക്ഷത്തില് എവിടെയോ സ്നേഹത്തിന്റെ ഊഷ്മളതയും കൂടി ചേര്ന്നിരുന്നു.
വെറും പത്തു വയസ്സുകാരന് അച്ഛനെന്നുള്ളത് പുകപടലം നിറഞ്ഞ ഓര്മ്മകളുടെ കൂടാരം മാത്രമാണ്. വ്യക്തമായി തെളിയാത്ത ചില നിഴല് ചിത്രങ്ങളെന്നോണം അവ മനസ്സിലെപ്പോഴും നഷ്ടബോധത്തിന്റെ കനല് ചാര്ത്തി കടന്നുപോയി.
ജീവിതത്തിലെ ഓരോ അസുലഭ മുഹൂര്ത്തത്തിലും ഇപ്പോഴെന്റെ അച്ഛനരികെയുണ്ടായിരുന്നെങ്കിലെന്നുള്ള നഷ്ടദുഖത്തില് മനം തകരുമ്പോഴും അച്ഛന് ജീവനില് വിരിയിച്ച ആ സൌഭഗ ദിനങ്ങള് സാന്ത്വനത്തിന്റെ പീലി നിവര്ത്തിയാട്ടി.

വര്ഷത്തിലൊരിക്കല് മാത്രം തമിഴ്നാട്ടില് നിന്നും വരുന്ന അച്ഛന്റെ ട്രങ്ക് പെട്ടിയെന്തി ബസ് സ്റ്റോപ്പില് നിന്നും നടന്നു വരുന്ന ഏതെങ്കിലും കൂലിപണിക്കാരന് കമ്മളുടെ പെട്ടി താഴെ വെച്ച് തന്റെ ചായ കാശിനായി കാത്തു നില്ക്കുന്ന രംഗമിന്നും മനസ്സില് തെളിയുന്നു.
പതിവിനു വിപരീതമായി അച്ഛനവസാനം വന്നത് മഞ്ഞ നിറത്തിലുള്ള ഒരു ട്രങ്ക് പെട്ടിയുമായായിരുന്നു. ജീവനില് മഞ്ഞക്ക് മരണവുമായി ബന്ധമുണ്ടോ എന്നുള്ള ചോദ്യമിന്നും ഉത്തരം കിട്ടാതെയലയുന്നു.
അച്ഛന് വരുന്ന ദിവസം സ്കൂളില് പോകാതെ തന്നെ കാത്തു നില്ക്കും കാരണം ജീവനില് വര്ണ്ണങ്ങള് നിറയുന്നത് അന്നു മാത്രമാണ്. അച്ഛന് വരുമ്പോള് അമ്മയുടെ മുഖത്തു തെളിഞ്ഞിരുന്ന മാരിവില് വര്ണ്ണത്തിന്റെ നിറപകിട്ടറിയാന് ജീവിതം പിന്നെയും ഒഴുകി തീര്ക്കേണ്ടി വന്നു.
അച്ഛന്റെ ആഗമനത്തിനു ശേഷമുള്ള ഓരോ ചലനങ്ങളും സൂക്ഷ്മതയോടെ നിരീക്ഷിച്ചു കൊണ്ടിരിക്കും കാരണം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ പെട്ടി തുറക്കല് എപ്പോള് സംഭവിക്കുമെന്നുള്ള ആകാംക്ഷയിലാവും അന്നേരം .
ട്രങ്ക് പെട്ടിയുടെ ഒരു വശത്ത് പ്രത്യാശയോടെ കാത്തു നിന്ന ബാല്യത്തിലിന്നും തെളിയുന്നത് തമിള്നാട്ടിലെ ബേക്കറികളില് നിന്നും കൊണ്ട് വരുന്ന മധുര പലഹാരങ്ങളുടെ നറുമണത്തിന്റെ മനം മയക്കലാണ്. ജിലേബിയും മൈസൂര് പാക്കും നല്കുന്ന സന്തോഷം എവെരെസ്റ്റ് കൊടുമുടിയെക്കാള് ഉയരത്തിലായിരുന്നുവന്നു പറഞ്ഞാല് അതിശയോക്തിയാവില്ല.
പെട്ടിയില് നിന്നോരോന്നായി എടുത്തു ഓരോരുത്തര്ക്കും കൊടുക്കുമ്പോള് അവരുടെ മുഖത്തു തെളിയുന്ന പ്രകാശ ഗോളത്തിന് സൂര്യ തേജസ്സിനേക്കാള് പ്രഭയുണ്ടായിരുന്നു. കടലൂരിലെ ഏതോ മില്ലില് നെയ്തെടുത്ത കള്ളി കുപ്പായ തുണികള് ജീവിതത്തിന്റെ നിറങ്ങള്ക്ക് ചാര്ത്തിയ മികവു ഒരുപക്ഷെ ഇന്നും ഭേദിക്കാന് കഴിയുമെന്ന് തോന്നുന്നില്ല.

അച്ഛന് വന്നാല് ആഡംബരമാണ്...
വൈകുന്നേരങ്ങളില് അത്താഴത്തിനു വിളബുന്ന ഏതെങ്കിലും വില കൂടിയ മീന്കൊണ്ടുള്ള കറിയും പൊരിച്ചതും.
ജീവിതത്തില് അച്ഛന്റെ സാന്നിദ്ധ്യമുള്ള ദിവസങ്ങള് പോയതറിഞ്ഞിരുന്നില്ല. ബാല്യത്തിന്റെ സന്തോഷത്തില് സുഖമുള്ള ദിവസങ്ങള്ക്കു ദീര്ഘായുസില്ല എന്നുള്ളതറിഞ്ഞത് അന്നു രാത്രിയായിരുന്നു, 1980 ഒക്ടോബര് ഒന്ന്....
അച്ഛന് തിരിച്ചു പോകാന് തയ്യാറായ ദിവസത്തിനു രണ്ടു ദിവസം മുന്പ് പതിവുപോലെ അത്താഴം കഴിച്ചു എല്ലാവരും നിദ്രയുടെ താവളത്തില് അഭയും തേടി കഴിഞ്ഞിരുന്നു. സമയം പാതിര കഴിഞ്ഞിരിക്കും ഉറക്കമെണീറ്റ അച്ഛന് നെഞ്ചും വയറും തലോടി വിമ്മിഷ്ടത്തില് ഏരി പൊരി കൊണ്ടു. രാത്രിയില് കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാവുമെന്നു കരുതി അമ്മയില് നിന്ന് കുറച്ചു വെള്ളം വാങ്ങി കുടിച്ചു. അത് ജീവന്റെ അവസാന ദാഹം തീര്ക്കലായിരുന്നു. .. ജീവിച്ച നാളുകളില് ജീവനില് വര്ണ്ണങ്ങള് വാരി വിതച്ചവസാനം പറക്കമുറ്റാത്ത അഞ്ചു കുഞ്ഞു കിളികളെ തള്ളക്കിളിയെ ഏല്പ്പിച്ചു അച്ഛനെന്ന പക്ഷി എങ്ങോ പോയ് മറഞ്ഞു...ആകാശവും താണ്ടി വിദൂരതയിലെവിടെയോ അപ്രത്യക്ഷമായി.

No comments:
Post a Comment