ഹൃദയത്തിന് നെരിപ്പോടിലെരിയുന്ന
വ്രണിതമാം ഉള്പ്പൂവിനെ
നീയെന്തേ തിരിച്ചറിയുന്നില്ല....
ഒന്നാര്ത്തു കരയുവാന് പോലും കഴിയാതെ
നീറുന്നയെന് മനസ്സിന്റെയാന്തോളനം
ആകാശത്തില് ഇടിമുഴക്കമായി
ധരണിയില് ഭൂകമ്പമായി
നിറതുളുമ്പുന്ന പേമാരിയായി
നിറഞ്ഞൊഴുകും സാഗരത്തെ
നിണമോഴുകും ചെങ്കടലാക്കി
അല തല്ലുന്ന തിരമാലകളാക്കി
ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റില്
അഴമുറിയുന്ന പട്ടങ്ങളാക്കി
വിടര്ത്തിയാട്ടിയപ്പോഴും
നീയെന്തേ മൌനം വെടിഞ്ഞില്ല.....
ഒരു വേളയെന് സ്പന്ദനം നിലക്കുമ്പോള്
നിന്നകതാരിലുയരും ഹൃദയബാഷ്പാഞ്ജലിയില്
നിറഞ്ഞൊഴുകാന് നിന്റെയീ
അശ്രുകണങ്ങള് തികയാതെ വരും.....
സ്മരണകള് നില നില്ക്കട്ടെ
No comments:
Post a Comment