Friday, May 1, 2020

നഷ്ടമാവുന്നെനിക്ക് നിന്നെ

നഷ്ടമാവുന്നെനിക്ക് നിന്നെ
സംഗീതമില്ലാത്ത സാംരഗിയെപ്പോലെ
വരികള് നിറയാത്ത കവിതയെപ്പോലെ
പങ്കായമില്ലാത്ത തോണിയെപ്പോലെ
ആത്മാവില്ലാത്ത ശരീരത്തെപ്പോലെ
ജീവന്റെ ഗതിരേഖകള്
ലക്ഷ്യമില്ലാതെയലയുന്നു,
വര്ണ്ണക്കൂട്ടുകള് മാഞ്ഞപ്പോള്
ചാരവും കറുപ്പും പ്രത്യക്ഷമായി
കാലം രക്ഷകനായെത്തും,
ദൂരം മുറിവുകളുണര്ക്കിതീര്ക്കും
ഹൃദയം ദൃഢതയാര്ജ്ജിക്കും വരെ
ജീവന്റെ വേദനയണയാന്
ഉള്പ്പൂവില് ധ്യാനലേപനവുമായി......

No comments: