ബഹുഭൂരിപക്ഷത്തിനും ഔദ്യോഗിക റിട്ടയര്മെന്റ് എന്നുള്ളതൊരു പേടിസ്വപ്നമാണ്. നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ഓജസ്സും തേജസ്സും മങ്ങിയിരിക്കുന്നുവെന്നും ഇനി നിങ്ങള്ക്ക് സ്വസ്ഥമായി വിശ്രമിക്കാമെന്നു സ്ഥാപനങ്ങള് പറയാതെ പറയുമ്പോള് ഇനി താന് ജീവിക്കുകയല്ല മരണത്തെ കാത്തു കിടക്കുകയാനെന്നുള്ള തോന്നല് അറിയാതെയെങ്കിലും അബോധ മനസ്സിലേക്ക് കടന്നു കയറുകയാണ്. റിട്ടയര്മെന്റ് ജീവിതമെന്നുള്ളത് പലപ്പോഴും ഞാനിനി കുടുംബത്തിനും സമൂഹത്തിനും അധിക ബാധ്യതയാവുകയാനെന്നുള്ള തോന്നല് ചിലരിലെങ്കിലും മനശാസ്ത്രപരമായ ചില പ്രതികൂല വിസ്ഫോടനങ്ങള് സൃഷ്ടിക്കുന്നു . എന്നാല് മറ്റൊരു (ചെറിയ) വിഭാഗം ഇന്നലകളില് തന്റെ സ്വപനത്തിന്റെ ബാക്കി പത്രമായ പദ്ദതികള്/രീതികള്/ഹോബ്ബികള് മുതലായവ ആരംഭിക്കാന് പോകുന്നതിന്റെ ഉത്സുകതനിറഞ്ഞ കൂട്ടരും കൂടിയാണ് .
ശ്രീ ഡി . സി കിഴക്കേമുറിപോലെയുള്ള വ്യക്തി തന്റെ റിട്ടയര്മെന്റിനുശേഷം സ്ഥാപിച്ചു വളര്ത്തി വലുതാക്കി കൊണ്ട് വന്ന ഡി സി ബുക്സ് പോലുള്ള സ്ഥാപനങ്ങള് റിട്ടയര്മെന്റ് ജീവിതം നിഷ്ക്രിയതയുടെ പര്യായമല്ല എന്നു ഉറക്കെ തന്നെ വിളിച്ചു പറയുന്നു.
*******
-സംഭവ കഥ-
പതിവില്ലാത്തവിധം അന്നദ്ദേഹം ആശുപതി ബെഡില് വെച്ച് പതിഞ്ഞ സ്വരത്തില് ചോദിച്ചു....." കമല് ഇന്ന് തീയ്യതി എത്രയാണ്??
കമല് എന്തുകൊണ്ടോ ആ ചോദ്യം ആദ്യം കേട്ടില്ലെന്നു നടിച്ചെങ്കിലും പിന്നീടു മെല്ലെ പറഞ്ഞു ...
"ഭയ്യാ ആജ് താരിഖ് ജൂലൈ ഇകത്തീസ് ഹേ"....(ജൂലൈ 31)
ഇത്രയും പറഞ്ഞു കഴിഞ്ഞു കമല് തന്റെ മൊബൈലില് അന്നേരം വന്ന ഫോണ് അറ്റന്ഡ് ചെയ്യാന് വേണ്ടി പത്തടി മാറി ജനവാതിലിനരികിലേക്ക് നീങ്ങി നിന്നു. തിരികെ ബെഡിനരികെ വന്നപ്പോള് അയാള് കണ്ട കാഴ്ച തികച്ചും വേദനാജനകമായിരുന്നു. അയാള് വേഗത്തില് വാതില് തുറന്നു പുറത്ത് നില്ക്കുന്നവരോടായി പറഞ്ഞു.....
"വേഗം നഴ്സിനെയോ ഡോകടരെയോ വിളിക്കൂ... ചേട്ടന് ശ്വാസം ലഭിക്കുന്നില്ലെന്ന് തോന്നുന്നു.... ആകെ എരി പൊരി കൊള്ളുകയാണ്".
ഓടിവന്ന നഴ്സും അറ്റെന്റാറും കൂടെ നിന്നിരുന്നവരും ചേര്ന്ന് ഉടന് തന്നെ അദ്ദേഹത്തെ സ്ട്രെചെര് വണ്ടിയിലിരുത്തി അടുത്ത ബ്ലോക്കിലുള്ള ഇന്റെന്സിവ് കെയറിലേക്ക് കൊണ്ടുപോകാന് വേണ്ടി വേഗത്തില് വണ്ടിയുന്തികൊണ്ട് മുറിയില് നിന്നും പുറത്തേക്ക് വന്നു. അവര് വളരെ വേഗത്തില് തന്നെയായിരുന്നു വണ്ടി തള്ളി കൊണ്ടിരുന്നത്. ആശുപത്രിയുടെ രണ്ടു ബ്ലോക്കുകളും തമ്മില് കുറച്ചധികം ദൂരമുണ്ടായിരുന്നതു കൊണ്ട് പകുതി വഴി എത്തിയപ്പോഴേ അദ്ദേഹത്തിന്റെ സ്ഥിതി വഷളായി കഴിഞ്ഞിരുന്നു. നിവര്ത്തി വെച്ചിരുന്ന തല പതുക്കെ പതുക്കെ ഒടിഞ്ഞു തൂങ്ങി കൊണ്ടിരുന്നു. നഴുസ്മാരും അറ്റന്ടര്മാരും മറ്റുള്ളവരും ഓടിച്ചു കൊണ്ട് വണ്ടി ഐ സി യു വിലക്ക് കയറ്റി....
ജൂലൈ മുപ്പത്തി ഒന്ന്... അന്പത്തി എട്ടാമത്തെ വയസ്സില് ലളിത് അന്തരിച്ചു....അന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുപ്പത്തി മൂന്നു കൊല്ലത്തെ ഓഫീസ് സേവനത്തിനു ശേഷമുള്ള റിട്ടയര്മെന്റ് ദിവസവും. വൈകി തിരിച്ചറിഞ്ഞ ബ്ലഡ് കാന്സര് ഒരു മാസത്തെ ആശുപത്രി വാസത്തിനു ശേഷം മള്ട്ടി ഓര്ഗന് ഫെയിലുവറിലേക്ക് നയിച്ചു. ജീവിതത്തിലെ എല്ലാ സര്വീസുകള്ക്കും വിടപറഞ്ഞു എന്നന്നേക്കുമായി സര്വീസില് നിന്നും ജീവിതത്തില് നിന്നും ഒരേദിവസം തന്നെ റിട്ടയര് ചെയ്യാന് വിധിച്ച വ്യക്തി.
---------------------------------------------------------------------------------------
ഹിമാചലിലെ ഒരു കുഗ്രാമത്തില് പ്രൈമറി സ്കൂള് അധ്യാപകന്റെ അഞ്ചു മക്കളില് ഒരുവനായി ജനിച്ച ലളിത് സ്വയ പ്രയ്തനം കൊണ്ട് പഠിച്ചു അഹമ്മദാബാദിലെ ഇന്ത്യന് ഇന്സ്ടിടുട്റ്റ് ഓഫ് മനെജുമെന്റില് നിന്നു എം ബി എ എടുത്ത ശേഷം ആദ്യത്തെ ഒന്ന് രണ്ടു വര്ഷത്തെ പുറമെയുള്ള സേവനത്തിനു ശേഷമാണ് ഞങ്ങളുടെ ഓഫീസില് ചേര്ന്നത്. പടി പടിയായി ഉയര്ന്നു അവസാനം സീനിയര് വൈസ് പ്രസിഡന്റും ചില സെഗ്മെന്റകളുടെ ബിസിനസ് ഹെഡും മറ്റു ചില ഗ്രൂപ്പ് കമ്പനികളില് ഡയറക്ടറുമായിരുന്നു അവസാനക്കാലത്ത്.
മനുഷ്യന് ലോകത്തിലെ എത്ര തന്നെ വലിയ ശാസ്ത്ര -മാനേജ്‌മന്റ് വിടഗ്ദ്നായാലും, ചിലപ്പോള് യുക്തിവാദിയായാല്പ്പോലും സ്വന്തം ജീവനെ തന്റേതായ രീതിയില് മാനേജു ചെയ്യാന് കഴിയില്ലെന്നുവരുന്ന ഒരവസ്ഥയില് ഒരു നിമിഷമെങ്കിലും മനുഷ്യന് നേടിയ കഴിവുകളുടെ വ്യര്ത്ഥതയെക്കുറിച്ച് ചിന്തിക്കാതിരിക്കില്ല.
No comments:
Post a Comment