Friday, May 1, 2020

വഴിതെറ്റിയ യാത്രക്കാരന്‍

വഴിതെറ്റിയ യാത്രക്കാരന്‍


-------------------------------------


അയാള്‍ അലക്ഷ്യമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. തിരക്കേറിയ റെയില്‍ പ്ലാട്ഫോമില്‍ സംഭവിക്കുന്നതൊന്നും അയാളുടെ
യേ
ക്ഷണിച്ചില്ല. തന്റെ ചിന്താ ലോകത്ത് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തിരയുകയായിരുന്നയാള്‍ . ചിന്തകള്‍ക്ക് ഭാരമേറുംന്തോറും സിഗരറ്റിനു തീപകര്‍ന്നു പുകയൂതാന്‍ ശ്രമിച്ചു
കൊണ്ടിരുന്നു
.
അന്നേരം ആ സ്ഥലം  
പുകവലി നിരോധിതമേഖലയാണെന്ന ബോധം പോലും   അയാളില്‍ നഷ്ടപ്പെട്ടിരുന്നു . ശക്തിയായി വലിച്ചിട്ടും പുകയുള്ളിലേക്ക് വരുന്നിlല്ലെന്നുള്ള തോന്നലില്‍ സിഗരട്ട് നിലത്തേക്ക് വലിച്ചെറിഞ്ഞു കാലുകൊണ്ട്‌ ഞെരിച്ചമര്‍ത്തി ആരോടോ ദേഷ്യം തീര്‍ക്കാനെന്നവണ്ണം മനസ്സില്‍ എന്തോ പിറുപിറുത്തു. അയാളുടെ മുഖം ദേഷ്യത്താല്‍ ചുവന്നു തുടുത്തിരുന്നു. കണ്ണിലെ കൃഷ്ണമണികള്‍ ഒരു പ്രത്യക രീതിയില്‍ ചലിപ്പിച്ചു
നടന്നു
കൊണ്ടിരുന്ന അയാളുടെ കണ്ണിന്റെ ചുവപ്പ്രരാശിയും മുഖത്തെ കുറ്റി രോമങ്ങളും വല്ലാത്തൊരു ഭയാനക ഭാവം സൃഷ്ടിച്ചു. മാസങ്ങളോളമായി നീട്ടി വളര്‍ത്തിയ എണ്ണമയമില്ലാത്ത ചെമ്പന്‍ മുടി മുഖത്തേക്ക് വീഴുംമ്പോഴോക്കെ ആരോടോ ദേഷ്യം തീര്‍ക്കാനെന്ന മട്ടില്‍ കൈകള്‍ കൊണ്ട് മാടി ഒതുക്കിയിരുന്നു. അഴുക്കു പിടിച്ച നരവീണ ജീന്‍സില്‍ ഉണങ്ങിയ ചെളിയുടെ ശകലങ്ങള്‍ വ്യക്തമായി കാണാമായിരുന്നു. ആകാശ നീലിമയുടെ വര്‍ണ്ണത്തെ ഓര്‍മ്മിപ്പിക്കുന്ന ടീ ഷര്‍ട്ടില്‍ കറുത്ത നിറത്തില്‍ അപായത്തിന്റെ രേഖാ ചിത്രം പതിപ്പിച്ചിരുന്നു. അന്നേരം ഒരു തീവണ്ടി ഹോണ്‍ മുഴക്കിക്കൊണ്ട് നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലൂടെ നിര്‍ത്താതെ പാഞ്ഞു പോയി. ഓടിപ്പോയ വണ്ടിയെക്കാള്‍ വേഗത്തില്‍ അയാളുടെ മനസ്സും ഓടിക്കൊണ്ടിരുന്നു. ആഞ്ഞടിക്കുന്ന ഉഷ്ണക്കാറ്റിന്റെ തീക്ഷ്ണതപോലും അയാളെയാ പരിസര ബോധത്തിലേക്ക്‌ നയിച്ചില്ല. സ്റ്റേഷനും പരിസരവും പൊരിയുന്ന വെയിലില്‍ ഉരുകി കൊണ്ടിരുന്നു.

അഞ്ചാം നമ്പര്‍ റയില്‍ പാതക്കപ്പുറത്തായി നഗര കവാടത്തിനോട് ചേര്‍ന്ന് ചപ്പു ചവറുകളുടെ കൂമ്പാരത്തില്‍ പട്ടികള്‍ ഭക്ഷണ ശകലങ്ങല്‍ക്കായി കടി പിടി കൂ
ടി
. കാക്കകളും പട്ടികളും മത്സര ബുദ്ധിയാല്‍ അവശിഷ്ടങ്ങളില്‍ പരതി നടന്നു. കുറച്ച്ചുപ്പുറത്ത് കറുത്തു മെലിഞ്ഞ ഒരു സ്ത്രീ കോലവും ഒരു പെണ്‍കുട്ടിയും ആരോ ഉപേക്ഷിച്ചു നല്‍കിയ ഭക്ഷണത്തിന്റെ ബാക്കി ഭാഗം പങ്കുവെച്ചു കഴിച്ചിരുന്നു. ഒരു ചാവാലി പട്ടി അവര്‍ക്കോരം ചേര്‍ന്ന് അവര്‍ നല്‍കിയ റൊട്ടി കഷ്ണങ്ങളില്‍ മനം മയങ്ങി അവര്‍ക്ക് സമീപം വാലാട്ടി നിന്നു. സ്റ്റേഷനും നഗരവും ഒട്ടി ചേര്‍ന്ന് കിടന്നതിനാല്‍ തിരക്കുള്ള നഗരപാതയിലെ കാഴ്ചകള്‍ കുറെയൊക്കെ ആ പ്ലാറ്റ്ഫോമില്‍ നിന്നാലും വ്യക്തമായി കാണാമായിരുന്നു. കൊടിവെച്ച വാഹനത്തില്‍ ഏതോയൊരു നേതാവിന്റെ ആഗമനം മൈക്കില്‍ വിളിച്ചു പറഞ്ഞു പോയി. വര്‍ഗ്ഗീയശക്തികളെ ചെറുത്തു തോല്‍പ്പിക്കെണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള പ്രഭാഷണത്തിന്റെ പ്രചാരണമായിരുന്നത്. സ്റ്റേഷനു മുന്നില്‍ റോഡിനു മറുവശത്ത്‌ പുസ്തക ബാഗുകള്‍ പിറകിലെറ്റി കുറച്ചു കോളേജ് വിദ്യാര്‍ത്ഥികള്‍ കളി തമാശയില്‍ മുഴുകി ഒരു ഐസ് ക്രീം പാര്‍ലറിനു മുന്നില്‍ തമ്പടിച്ചു നിന്നു. കുറച്ചപ്പുറത്ത് പത്തു പതിനഞ്ചു പേരടങ്ങുന്ന ചെറിയൊരാള്‍ക്കൂട്ടം ജാഥയായി നടന്നു നീങ്ങി. മുന്നില്‍ നടന്നിരുന്ന നാലു പേരുടെ തോളിലുമായി വടികളില്‍ കെട്ടി തീര്‍ത്ത ശവമഞ്ചത്തില്‍ ആരോ നിത്യ നിദ്രയെ പ്രാപിച്ചുറങ്ങിയിരുന്നു. ആള്‍ക്കൂട്ടം അന്തരീക്ഷത്തില്‍ ചെറിയ പ്രകമ്പനത്തില്‍ "രാം നാം സത്യ ഹേ" യെന്ന മന്ത്രോച്ചാരണം നടത്തി
യിരുന്നു
. നിറഞ്ഞ നഗരവും അതിന്റെ ശബ്ദകോലാഹലങ്ങളും തീവണ്ടികളുടെ കൂവിപ്പായലുമെല്ലാം അയാളുടെ ശ്രദ്ധക്കുമപ്പുറത്തായിരുന്നു.

ഏതോ ദീര്‍ഘദൂര വണ്ടിയുടെയുടെ മടങ്ങി പോക്കിനുള്ള അറിയിപ്പ് നിരന്തരമായി മൈക്കില്‍ വിളിച്ചു പറഞ്ഞു കൊണ്ടെയിരുന്നു . മദ്ധ്യ വേനലവധിക്കാലം തുടങ്ങിയത് കൊണ്ട് സ്റ്റേഷനും പരിസരവും കുടുംബ യാത്രക്കാരേക്കൊണ്ട് നിറഞ്ഞിരുന്നു. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുമ്പം തങ്ങളുടെ വേരുകള്‍ താണ്ടിയുള്ള വാര്‍ഷിക യാത്രയുടെ ബഹളമായിരുന്നു സ്റ്റേഷന്‍ മുഴുവനും. അയാള്‍ തന്റെ അലക്ഷ്യമായ ഉലാത്തല്‍ തുടര്‍ന്ന് കൊ
ണ്ടി
രുന്നു. കൂട്ടംകൂടി നില്‍ക്കുന്ന ഓരോ യാ
ത്രാ
ഗ്രൂപ്പിനെയും ശ്രദ്ധാപ്പൂര്‍വ്വം നോക്കിയയാള്‍ വീണ്ടും മുന്നോട്ടു നടന്നു നീ
ങ്ങുന്നുണ്ടായിരുന്നു
. ഓരോ അന്വേഷണത്തിന്റെ അവസാനത്തിലും ഒരു നിരാശ ബോധം അയാളുടെ മുഖത്തു പ്രതിഫലിക്കാതിരുന്നില്ല. പലതരത്തിലുള്ള മുഖഭാവങ്ങളുമായി അയാള്‍ പ്ലാട്ഫോര്മില്‍ പലവട്ടം കറങ്ങി നടന്നു. ചിരിയുടെയും ദൈന്യതെയുടെയും മുഖമയാള്‍ മാറി മാറി സൃഷ്ടിച്ചു. അയാളെന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു. മനസ്സിലെന്തോ കണക്കുകൂട്ടലുകള്‍ നടത്തി സ്വയം ഉത്തരം തേടി കൊണ്ടിരുന്നയാള്‍ പൊടുന്നനെ ഒരമ്മയും മകളും മാത്രമായി നിലകൊള്ളുന്ന ഇരുവര്‍ സംഘത്തിന്റെ അരികിലായി വന്നു നിന്നു. സംസാരത്തില്‍ മുഴുകി നിന്നിരുന്ന അവരെയയാള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ആ അമ്മയും മകളും ഒരുവേള നിശബ്ദത കൈകൊണ്ടു. അയാളുടെ തുറിച്ചുള്ള നോട്ടം അവരില്‍ എന്തെന്നില്ലാത്ത ഭയവും അസ്വസ്ഥതയും സൃഷ്ടിച്ചു. തങ്ങളെയെന്തിനാണിങ്ങിനെ തുറിച്ചു നോക്കുന്നുവെന്ന ചോദ്യത്തിനയാള്‍ പ്രതികരിച്ചില്ല. അയാളവരുടെ പക്കല്‍ തന്നെ പരുങ്ങി നിന്നു. അയാളുടെ വേഷവും ഭാവവും അവരെ വല്ലാതെ ഭയപ്പെടുത്തി കളഞ്ഞു. അവരുടെ പക്കല്‍ നിന്നും മാറി പോകാന്‍ വീണ്ടും വീണ്ടുമാവശ്യപ്പെട്ടിട്ടും അയാള്‍ അവരെ തന്നെ സൂക്ഷിച്ചു നോക്കി നിന്നു. സന്തോഷവും അനുകമ്പയും ചേര്‍ന്നതായിരുന്നു അയാളുടെ ആ നോട്ടം. ആ അമ്മയും മകളും അയാളുടെ സാമീപ്യം ഒട്ടുമിഷ്ടപ്പെട്ടില്ല. തങ്ങളുടെ വിലക്കുകകള്‍ക്ക് ചെവി കൊടുക്കാത്തയയാളെ എങ്ങിനെയവിടെ നിന്ന് പറഞ്ഞയക്കുമെന്നുള്ള ചിന്തയില്‍ വിഷമിച്ചിരുന്ന അവരുടെ രക്ഷക്കായി ആ വഴിപോയ റെയില്‍വേ സംരക്ഷണ സേനയുടെ ഒരു കോണ്‍സ്റ്റബിള്‍ എത്തി .അവര്‍ റെയില്‍വെ സേനയുടെ കോണ്‍സ്റ്റബിളിനോ
ടായി
പരാതി പറഞ്ഞൂ....

" നോക്കൂ അയാള്‍ കുറെ നേരമായി ഞങ്ങളെ തന്നെ തുറിച്ചു നോക്കുന്നു. മുഖം കൊണ്ട് എന്തൊക്കെയോ ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുന്നു".
കോണ്‍സ്റ്റബിള്‍ പുറകെ തിരിഞ്ഞു അയാളെ നോക്കിയിട്ടു പറഞ്ഞു ....
"ഓ ഇയാളാണോ... ഇയാള്‍ കുഴപ്പക്കാരനൊന്നുമല്ല.. പാവമാണ് "... എന്നിട്ടയാളോടായി പറഞ്ഞു
" ഡോ...ഇവിടെ ഇങ്ങിനെ തങ്ങി നില്‍ക്കാതെ പുറത്തേക്ക് പോടോ. തന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാ ഈ പ്ലാറ്റ് ഫോര്മില്‍ തന്നെ
യിനി
കണ്ടു പോകരുതെന്ന് ....ഊം... ഇവിടെ നില്‍ക്കാതെ വേഗം സ്ഥലം വിടാന്‍ നോക്ക് "

ഇത്രയും പറഞ്ഞയാളെ പതുക്കെ അവിടെ നിന്നകറ്റുവാന്‍ ശ്രമിച്ചു . മനസ്സില്ലാ മനസ്സോടെ അവിടെനിന്നും നടന്നു നീങ്ങിയയാള്‍ വീണ്ടും അവരെ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു, അയാളുടെ മുഖമിപ്പോഴും സന്തോഷം നിറഞ്ഞതായിരുന്നു. കോണ്‍സ്റ്റബിളിന്റെ ശക്തമായ നിര്‍ബന്ധത്തിനു വഴങ്ങിയയാള്‍ അവിടെ നിന്നും മെല്ലെ നടന്നു നീങ്ങി.

ഈ കാഴ്ച
കണ്ടാവഴി പോയ മറ്റൊരു സ്ത്രീ അന്നേരം മുന്നോട്ടു വന്നു ആ അമ്മയോടും മകളോടുമായി
സ്വകാര്യമായി 
പറഞ്ഞു....

"ഇയാള്‍ ഞങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നയവിടെയും വന്നിരുന്നു....അയാള്‍ കൂട്ടംകൂടി നില്‍കുന്ന ഏല്ലാവരുടേയും പക്കലും പോകുമത്രേ....ഈയിടെയായി പാവത്തിനു സ്ഥിരബോധമില്ലെന്നാണ് ആളുകള്‍ പറയുന്നത്. എന്തു ചെയ്യാം....കഴിഞ്ഞ വര്ഷം ഇതേ പ്ലട്ഫോര്മില്‍ നടന്ന ബോംബു സ്ഫോടനത്തില്‍ അയാളുടെ ഭാര്യയും ഏക മകളും മരിച്ചിരുന്നുവത്രേ".
നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലൂടെ ഒരു സൂപ്പര്‍ ഫാസ്റ്റ് വണ്ടി കൂടി നിര്‍ത്താതെ പാഞ്ഞുപോയി.ദൂരെ അയാളെയും തെളിച്ചു കൊണ്ട് പോകുന്ന റെയില്‍വേ കോണ്‍സ്റ്റബിളിനേ നോക്കി കണ്‍വെട്ടത്തു നിന്ന് മറയുന്നത് വരെ ആ അമ്മയും മകളും അവിടെ തന്നെ നിന്നു. അവര്‍ക്ക് കയറേണ്ട വണ്ടിയപ്പോഴേക്കും പ്ലാറ്റ്ഫോമില്‍ വന്നു നിന്നിരുന്നു.

No comments: