ഹോങ്ങ് കോങ്ങ് എയര്പോട്ടില് നിന്ന് കൂട്ടി കൊണ്ട് പോകാന് കമ്പനി വക ഒരു ഒരു ലിമോസിന് ഏര്പ്പാട് ചെയ്തിരുന്നു.
നമ്മുക്ക് നഗരങ്ങളില് ചെന്ന് രാപ്പാര്ക്കാം എന്ന സിനിമയില് ഗ്രാമ വാസിയും പുറം ലോകം കാണാത്തവനുമായ ശ്രീനിവാസന് നഗരക്കാഴ്ച കണ്ടു അതിശയിക്കുന്നത് പ്പോലെ അംബര ചുംബികളായ ബില്ഡിംഗ് സമുച്ചയങ്ങളും വൃത്തിയുള്ള റോഡും മേല്പ്പാലങ്ങളുമൊക്കെ കണ്ടു ഡെല്ഹിയില് കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലമായി താമസിച്ചു വരുന്ന ഞാന് അത്ര തന്നെ അതിശയിച്ചില്ലെങ്കിലും ഒരു പുതിയ നഗരത്തെ ദര്ശിക്കുമ്പോഴുണ്ടാകുന്ന ചില കുതൂഹലങ്ങള് ഉള്ളിലുണ്ടായിരുന്നുവെന്നുള്ളത് വാസ്തവം തന്നെ .
ട്രാഫിക് സിഗ്നലുകളില്ലാത്ത താരതമ്യന വാഹന സാന്ദ്രത കുറഞ്ഞ റോഡായതു കൊണ്ടും താമസിക്കുന്ന സ്ഥലത്തു വേഗത്തിലെത്തി ചേര്ന്നത്റിഞ്ഞതെയില്ല . തിരക്കുള്ള ഒരു വലിയ മാര്ക്കറ്റിന്റെയുള്ളില് തന്നെ വാസ സ്ഥലം ഏര്പ്പെടുത്തിയിരുന്നതു മൂലം ഡ്രൈവര് വണ്ടി നിര്ത്തി എന്റെ സ്ഥലം ചൂണ്ടി കാണിച്ചു എന്തോ അയാളുടെ ഭാഷയില് പറഞ്ഞിട്ട് എന്റെ സാധങ്ങള് റോഡിന്റെ ഒരു വശത്ത് വച്ച് അയാള് വണ്ടി ഓടിച്ചു മുന്നോട്ടു പോയി.
നമ്മുടെ നാട്ടിലെപ്പോലെ എവിടെയും അവനവന്റെ ഇഷ്ടം മാതിരി വണ്ടികള് പാര്ക്ക് ചെയ്‌താല് പിന്നെ ചിലപ്പോള് ആ ദിവസം മുഴുവന് "ഉള്ളില് കിടന്നു" ഉണ്ടപ്പൊരിയും രുചിച്ചു ബാക്കി കയ്യിലുള്ള കാശ് മുഴുവന് സര്ക്കാര് ഖജനാവിലും അടച്ചു കഴിഞ്ഞു വൈകുന്നേരം "സുഖ" ജീവിതം ആസ്വദിക്കേണ്ടി വരുമെന്നുള്ള തിരിച്ചറിവുള്ളതും കൂടി കൊണ്ടാവും അയാള് എനിക്ക് വഴി കാണിച്ചു തരാന് കൂടെ വരാതെ എന്നെ "വഴിയാധാരാമാക്കി" കടന്നു കളഞ്ഞത്. നിറഞ്ഞ മാര്ക്കെറ്റില് കടകളും ചില്ല് കൂടാരങ്ങളും വര്ണ്ണ വിസ്മയങ്ങളും കാരണം എനിക്ക് കയറി ചെല്ലേണ്ട ഗ്രിഹസമുച്ചയത്തിന്റെ ചെറിയ വാതിലൊന്നും കാണാനേ കഴിഞ്ഞില്ല . അഡ്രസ് കൈവശം വെച്ചിട്ടും ഒരു കാര്യവുമുണ്ടായില്ല എന്നുള്ളത് മാത്രമല്ല അത് കാണിച്ചു കൊടുത്തപ്പോള് അത് വായിക്കാനറിയുകയോ അല്ലെങ്കില് നമ്മള് പറയുന്ന സ്ഥല നാമ ഉച്ചാരണം അവര്ക്ക് മനസ്സിലാവുകയോ ചെയ്യാത്ത വല്ലാത്ത ഒരവസ്ഥ. ഏകദേശം രാവിലെ പതിനൊന്നു മണിയെ ആയിക്കാണുകയുള്ളൂ എന്നിരുന്നാലും നഗരത്തിലെ ഒരു പ്രധാന മാര്ക്കറ്റായതു കൊണ്ടാവാം അന്നേരവും അവിടെ നല്ല തിരക്ക് അനുഭവപെട്ടു. ഞാനെന്റെ ലഗ്ഗേജുമായി അണ്ടി കളഞ്ഞു പോയ അണ്ണാനെപ്പോലെ അങ്ങോട്ട് മിങ്ങോട്ടും നടന്നു സ്ഥലം തിരയുക എന്നുള്ളതൊഴിച്ചാല് അത് സ്വയം കണ്ടു പിടിക്കാനുള്ള സാധ്യത നന്നേ കുറവായിരുന്നുവെന്നു പിന്നെടെനിക്ക് മനസ്സിലായി. കുറെ അങ്ങോട്ട് മിങ്ങോട്ടും സിഗ്നലുകള് ക്രോസ് ചെയ്തു ക്ഷീണിച്ചവസാനം ഒരിടത്തു നിന്ന് സമാധാനമായി വീണ്ടും "വഴി കണ്ടു പിടിക്കുക" എന്നുള്ള പ്രശനാവലി ആദ്യം പൂദ്യം പൂരിപ്പിക്കാമെന്നു വിചാരിച്ചു നില്ക്കുമ്പോഴാണ് എന്റെ നിസ്സഹായതയും ദുരവസ്ഥയും അങ്ങോട്ടുമിങ്ങോട്ടുമുള്ള വഴികാണാ കളികളും നോക്കി ഒരു വൃദ്ധന് അവിടെ നിന്നിരുന്നത്. ഒറ്റ നോട്ടത്തില് തന്നെ ഞാന് വിദേശിയാണെന്ന് കണ്ടു പിടിക്കാന് ഒരു മഷി നോട്ടവും ആവശ്യമില്ലാത്ത സ്ഥിതിക്ക് ആ മാന്യ ദേഹത്തിനു എന്റെ പരിതാപകരമായ അവസ്ഥയില് സഹാനുഭൂതി തോന്നിക്കാണും. എന്റെ കയ്യിലിരുന്ന അഡ്രെസ്സ് അദ്ദേഹം നോക്കിയപ്പോള് അദ്ദേഹത്തിനത് വായിക്കാന് അറിയുമായിരുന്നില്ല എന്നിരുന്നാലും എന്തോ എന്നെ സഹായിക്കണമെന്ന അഭിവാന്ച്ച അദ്ദേഹത്തിന്റെയുള്ളില്ലന്നേരം തളിരിട്ടിരുന്നു. ചൈന ഇടമായത് കൊണ്ടു ശ്രീ ബുദ്ധ "ഭഗവാന്" വന്നു ആ വൃദ്ധനോട് ഉള്ളില് പറയാനേ തരമുള്ളൂ....എന്തായാലും വായിക്കാന് കഴിയാത്ത ആ പേപ്പര് തുണ്ടം എന്റെ കയ്യില് നിന്നും വാങ്ങി അപ്പുറത്ത് നിന്നിരുന്ന ഒരു സ്ത്രീയ കാണിച്ചു അവര് പരസ്പരം അവരുടെ സ്വന്തം ഭാഷയില് ആശയ വിനിമയം നടത്തി സ്ഥലത്തിന്റെ ഏകദേശ രൂപം ഉറപ്പിച്ചു. എവിടെക്കോ എന്തിനോ പോകേണ്ട ആ സീനിയര് സിറ്റിസന് എന്നെ കൈ കൊണ്ടു മാടി വിളിച്ചു പുറകെ വരാന് പറഞ്ഞു സിഗ്നല് ക്രോസ് ചെയ്തു അപ്പുറത്തേക്ക് നടന്നു. ഞാനെന്റെ ഭാണ്ഡവും വലിച്ചു (ആധുനിക കാലത്ത് എല്ലാവര്ക്കും വലിക്കുന്ന ഭാണ്ഡമാണല്ലോ!!!!) അനുസരണയുള്ള ഒരു സ്കൂള് വിദ്യാര്ഥി അധ്യാപകനെ അനുധാവനം ചെയ്യുന്ന മാതിരി അദ്ദേഹത്തെ പിന്തുടര്ന്നു. പരിചിതമല്ലാത്ത ഒരു വ്യക്തിക്ക് എങ്ങിനെ അവിടെ നമ്പരുകള് തിരയാന് കഴിയുമെന്നുള്ളത് ഞാനിപ്പോഴും ചിന്തിക്കാറുണ്ട്. ഞാന് അദ്ദേഹത്തെ പിന്തുടര്ന്നു ഒരു വേള മുന്നോട്ടു പോയി പിന്നീട് അദ്ദേഹം ആരോടോ എന്തോ ചോദിച്ചു വീണ്ടും പിറകോട്ടു വന്നു കറുത്ത നിറമുള്ള ഒരു ഇരുമ്പ് ഗേറ്റിനു മുന്നില് കൊണ്ട് വന്നു എന്നെ നിര്ത്തി. ഒരു വളരെ ചെറിയ ബോര്ഡില് തെളിഞ്ഞ നാമം എനിക്ക് തന്നിരുന്ന അതെ പേരുമായി യോജിച്ചു പോകുന്നത് കൊണ്ട് അത് തന്നെയാണ് എന്റെ സ്ഥലമെന്നു ഞാന് ഉറപ്പു വരുത്തി...ജയിലിന്റെ ഗേറ്റ് മാതിരി വളരെ ബലമുള്ള ആ വാതില് പുറത്തു നിന്ന് തുറക്കാന് കഴിയുമായിരുന്നില്ല കാരണം അത് ഡിജിറ്റല് ലോക്ക് മൂലം പൂട്ടിയിട്ടിരിക്കുകയാണ്... പുറത്തു നിന്ന് വിളിക്കാന് എവിടെയും കാള്ളിംഗ് ബെല് കണ്ടതുമില്ല. വല്ലാത്തൊരു സംവിധാനം എന്ന് മനസ്സില് പറഞ്ഞു പുറത്തു കാത്തു നിന്നപ്പോള് അകത്തു നിന്ന് വന്ന ഒരാള് വാതില് തുറന്നു പുറത്തു വന്ന വേളയില് എന്നെ ഉള്ളില് കയറ്റി ആ സന്മനസുള്ള വൃദ്ധ മനസ്സ് ചിരിച്ചു കൊണ്ട് എന്തോ പറഞ്ഞു പിന് തിരിഞ്ഞു നടന്നു. സന്മനസ്സുള്ളവര്ക്ക് ഭൂമിയില് സമാധാനം എന്നുള്ളത് ദൈവ പുത്രന് എന്നെക്കാള് മുന്നേ പറഞ്ഞിട്ടുള്ളത് കൊണ്ട് ഞാന് രണ്ടാമതൊരു വട്ടം പറഞ്ഞില്ല എന്നിരുന്നാലും മനസ്സിലോര്മ്മിച്ചു. പിന്നെടോരുവേള ഞാന് ആ സന്ദര്ഭത്തെ കൂട്ടി ചേര്ത്തു വായിച്ചപ്പോള് കിട്ടിയ ആകെ തുക ഇങ്ങിനെയാണ്
കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലം ഡല്ഹിയുടെ ഹൃദയഭാഗത്ത് ജോലി ചെയ്തിരുന്ന എന്നോട് പലപ്പോഴും ഒരു പാട് ആളുകള് വഴി ചോദിച്ചിട്ടുണ്ട്. ഓരോ ചോദ്യകര്ത്തവിനോടും വളരെ വ്യക്തതയോടെയും കൈ ചൂണ്ടി കാണിച്ചും അടയാളങ്ങള് പറഞ്ഞും അവര് വഴി മനസ്സിലാക്കി എന്നുള്ള ബോധ്യത്തോടെ തന്നെയാണ് അവരെ പറഞ്ഞയക്കാരുള്ളത്. നമ്മള് ചെയ്യുന്ന പ്രവര്ത്തികള് വേറൊരു തരത്തില് രൂപത്തില് നമ്മെ വന്നു സഹായിക്കുന്നുവെന്നുള്ളത് യുക്തിചിന്തക്ക് അപ്പുറമാണെങ്കിലും അത്തരം ചില നിമിത്തങ്ങളുണ്ടെന്നുള്ള ബോധം മനുഷ്യന് ഒരു സാമൂഹ്യജീവി എന്നുള്ള രീതിയില് നില നില്പ്പിനു അത്യാവശവ്യം ഞാനും എന്റെതും എന്റെ വഴികളും മാത്രമെന്നുള്ള സ്വാര്ത്ഥ ചിന്തകളില് നിന്ന് മാറി ഒരു പൊതു നന്മയുടെ ബോധത്തെ സൃഷ്ടിക്കാന് ഉപകരിക്കുമെന്നുള്ള ചിന്തയെ തലോലിക്കാനാണ് എനിക്കിഷ്ടം
No comments:
Post a Comment