സാധാരണത്തേതില് നിന്നും ചെറിയതായിരുന്നു ആ സ്വകാര്യ ബസ്. കുന്നംകുളത്ത് നിന്നും വടക്കാഞ്ചേരിക്ക് പോകേണ്ടിയിരുന്ന ബസ് കുന്നംകുളം സ്റ്റാന്ഡില് നിശ്ചിത സ്ഥലത്ത് വന്നു നിര്ത്തിയിട്ടു.
കണ്ടക്ടര് സ്വതസിദ്ധ്മായ ശൈലിയില് പോകുന്ന സ്ഥലങ്ങളെപ്പറ്റി വിളിച്ചു പറയുന്നുണ്ടായിരുന്നു. ഉച്ചയോടടുക്കുന്ന സമയമായത് കൊണ്ട് ബസ്‌സ്ടാണ്ടില് യാത്രക്കാര് അധികമില്ല. പിന്വശ വാതിലിലൂടെ അകത്ത് കയറി ആദ്യം കണ്ട സീറ്റിലിരിക്കാന് നോക്കിയപ്പോള് മുകളില് കറുത്ത അക്ഷരത്തില് എഴുതി വെച്ചിരിക്കുന്നു "വികലാംഗര്".
ശാരീരികമായി വികലാംഗത തെളിയിക്കാന് കഴിയാത്ത സ്ഥിതിക്ക് എനിക്കാ സീറ്റിനു അര്ഹതയില്ലെന്ന് മനസ്സിലാക്കി അടുത്തെ സീറ്റിലേക്ക് നീങ്ങിയപ്പോഴതാ മുകളില് വളരെ കലാപരമായി തന്നെ എഴുതിയിരിക്കുന്നു "വൃദ്ധര്" എന്നുള്ളത്.
സര്ക്കാര് നിയമമനുസരിച്ചു ആരാണ് വൃദ്ധര് എനുള്ളത് നിയമം സ്പഷ്ടമാക്കുന്നുണ്ടോ എന്നൊക്കെ വെറുതെ ചിന്തിച്ചു അടുത്ത സീറ്റിലേക്ക് നോക്കിയപ്പോള് അതിലൊരു സ്ത്രീ ഇരിക്കുന്നത് കണ്ടു.
സ്ത്രീകളുടെ കൂടെ ഒരേ സീറ്റില് ഒരന്യ പുരുഷനിരുന്നാല് കേരളത്തില് മാത്രം സ്ത്രീകള് "ദിവ്യഗര്ഭം" ധരിക്കുമെന്നു എങ്ങിനെയോ ധരിച്ചു വശായ സ്ഥിതിക്ക് ആ സീറ്റിലിരിക്കാന് കഴിയില്ല എന്നറിഞ്ഞു പിന്മാറി.
ഇനിയിപ്പോള് മറുവശത്ത് നോക്കാമെന്നു വിചാരിച്ചു സ്വല്പ്പം പിന്നാക്കം പോയി ആദ്യത്തെ സീറ്റ് നോക്കി. അപ്പോഴതാ കറുത്ത വലിയ അക്ഷരത്തില് മുകളില് എഴുതിയിരിക്കുന്നു "മുതിര്ന്നവര്" എന്നുള്ളത്.
ഒരു നിമിഷം ചിന്താമഗ്നനായി നിന്നു ഇരിക്കണോ അതോ വേണ്ടയോ എന്നുള്ള രണ്ടു മനസ്സില്. മുന്നോട്ടു നോക്കിയപ്പോള് കണ്ടു തുടര്ന്നുള്ള രണ്ടു സീറ്റുകളിലും ആളുകള് ഇരിപ്പുറപ്പിച്ചിരിക്കുന്നു എന്നാല് അതിനു മുന്നിലെ സീറ്റുകള് കാലിയാണ് അവിടെയിരിക്കാമെന്നു കരുതി മുന്നോട്ടു നീങ്ങിയപ്പോഴാണത് കണ്ടത് മുകളില് മൂലയില് ഒരു വശത്തേക്ക് " സ്ത്രീകള്" എന്ന് ചരിച്ചെഴുതി മുന്നോട്ടു അമ്പ് ചിത്രം പ്രദര്ശിപ്പിച്ചിരിക്കുന്നു.
നിരാശയോടെ പിന്തിരിഞ്ഞു. സര്ക്കാര് കണക്കില് മുതിര്ന്നവനാകാന് ഇനിയും പതിനഞ്ചു കൊല്ലം ബാക്കി നില്ക്കെ മനുഷ്യന്റെ അദമ്യമായ ഒരു ആഗ്രഹമാണ് എപ്പോഴും എവിടെയും ഒരു "സീറ്റ്" നേടുക എന്നുള്ളതെന്നു കരുതി തല്ക്കാലം മുതിര്ന്നവര് കയറി വരുന്നത് വരെ സ്വയം മുതിര്ന്നവനാനെന്നു സമാധാനിക്കാമെന്നു കരുതി തിരികെയെത്തിയപ്പോള് എന്നെക്കാള് ഇളയവരെന്നു തോന്നിക്കുന്ന രണ്ടുപേര് എന്നേക്കാള് മുന്നേ "മുതിര്ന്നവരായി" സീറ്റില് അമര്ന്നിരിന്നു കഴിഞ്ഞിരുന്നു .
ബസ്സിനു പോകേണ്ട സമയമായി...
ബസ്സ് മെല്ലെ ഇളകി കൊണ്ടിരുന്നപ്പോള്. കണ്ടക്ടര് ഡബബിള് വിസിലടച്ച്ചു ഡോര് വലിച്ചടച്ചപ്പോള് സീറ്റിനു വേണ്ടി ഇറങ്ങി അടുത്ത ബസ്സിലേക്ക് പോകേണ്ട സാധ്യതയും ഇല്ലാതായി. അവസാനം സംവരണ കാലത്ത് അസ്തിത്വം നഷ്ടപ്പെട്ടവനെന്നു സ്വയം കരുതി ഒരു വശത്തേക്ക് മാറി നിന്ന് മുന്നോട്ടു പോകുന്ന ബസ്സില് പിന്നോട്ട് മറയുന്ന വഴിയോരകാഴ്ചകളില് സ്വയം അലിഞ്ഞില്ലാതായി.

No comments:
Post a Comment