എവിടേയോ നിൻ ചിരിയിപ്പൊഴും കാതിൽ മുഴങ്ങുന്നു..
വേദനയേ വായുവിലലിയിപ്പിക്കും ഗന്ധകമെന്നപ്പൊൽ,
എവിടെനിന്നോ നിൻമൊഴികളിപ്പൊഴും പറന്നെത്തുന്നു
ഹൃദയതാളത്തിന്റെ ശ്രീരാഗ വീചികളുമായി.
എനിക്ക് ദുഖമില്ല, ഈ ലോകം മുഴുവൻ മാറിയാലും...
എന്റെ ലോകം വിടരുന്നതിപ്പോഴും നിന്നിലൂടെമാത്രം,
നിന്റെ ഹൃദയ സ്പന്ദന തരംഗളിപ്പോഴും മാറാതിരുന്നാൽ മതി.
നിനക്കറിയുമോ ഞാനെത്ര സ്നേഹം നല്കിയാലും
എല്ലാവരുമെന്നെ കൈവിട്ടു പോകുകയാണ്.
രാത്രിയുടെ മൂകമാം നിസ്വനങ്ങളിലീ സാഗരത്തിൻ തിരകൾ
കരയെ പുണർന്നു പോകുമ്പോളെൻ മനമോതി,
വേദനയുടെ തിരകളെ നിങ്ങൾ പറയൂ....
ഞാനേതു നൌകയിൽ ജീവന്റെ മറുകര താണ്ടണം.
ഞാനറിയുന്നില്ലയെന്റെ ജീവന്റെ സ്വര്ഗ്ഗമെവിടെ നഷ്ടപ്പെടുന്നുവെന്ന്...
നീ ദുഖങ്ങളുടെ കഥയുമായി തീരങ്ങളെ താണ്ടുമ്പോഴും
ഈ മണൽ തരികളിലിരുന്നു ഞാനെന്റെ നഷ്ടപ്പെട്ട
സ്വപ്നങ്ങളുടെ കൊട്ടാരം പണി തീർത്ത് കൊണ്ടിരിക്കും.
സാഗര വീചികളെ ദുഖങ്ങളുടെ കഥയുമായി നീയെന്നും വരൂ....
നിന്റെ ശോകവും എന്റെ വിരഹവും കൂടി ചേർന്നലിയുന്ന
ഏകഭാവ ഗീതത്തിന്റെ ഈരടികൾ നമ്മുക്കൊന്നിച്ചു പാടാം.
No comments:
Post a Comment