നിലത്തെല്ലാവരുമിരുന്നു,
വട്ടത്തില്‍ പ്ലേറ്റുകള്‍ നിരത്തി,
നടുവില്‍ ചോറും കറികളും വെച്ചു,
എല്ലാവര്‍ക്കുമമ്മതന്നെ ചോറു വിളമ്പി,
വട്ടത്തില്‍ പ്ലേറ്റുകള്‍ നിരത്തി,
നടുവില്‍ ചോറും കറികളും വെച്ചു,
എല്ലാവര്‍ക്കുമമ്മതന്നെ ചോറു വിളമ്പി,
രുചിമുകുളങ്ങളെ തൊട്ടുണര്‍ത്തി
ഞങ്ങളോരോരുത്തരും കഴിക്കാനാരംമ്പിച്ചു
അമ്മയിപ്പോഴും സ്വന്തം ചോറ് വിളമ്പിയിട്ടില്ല
ഞങ്ങളോരോരുത്തരും കഴിക്കാനാരംമ്പിച്ചു
അമ്മയിപ്പോഴും സ്വന്തം ചോറ് വിളമ്പിയിട്ടില്ല
പെട്ടെന്നെന്തോ മറന്ന മാതിരിയമ്മയെണീറ്റു
ഗ്ലാസ്സുകള്‍ തപ്പിയെടുത്തു വെള്ളമൊഴിച്ചു
നീട്ടി നല്‍കിയോരോ കൈകളിലും
പിന്നെയും നിറഞ്ഞ പ്ലേറ്റുകളില്‍ നോക്കിയമ്മ
പെട്ടെന്നെന്തോര്‍ത്തെടുത്തു പിടഞ്ഞെഴുന്നേറ്റു
സ്നേഹത്തിലുപ്പിലിട്ട കടുമാങ്ങ ഭരണിയുമായമ്മ
അമ്മയിപ്പോഴും സ്വന്തം ചോറ് വിളമ്പിയിട്ടില്ല.....
ആരുടെയൊക്കെ ചോറിപ്പോള്‍ തീരാറായിരിക്കുന്നു
അമ്മ പിന്നെയുമെണീറ്റു
പെട്ടെന്നെന്തോര്‍ത്തെടുത്തു പിടഞ്ഞെഴുന്നേറ്റു
സ്നേഹത്തിലുപ്പിലിട്ട കടുമാങ്ങ ഭരണിയുമായമ്മ
അമ്മയിപ്പോഴും സ്വന്തം ചോറ് വിളമ്പിയിട്ടില്ല.....
ആരുടെയൊക്കെ ചോറിപ്പോള്‍ തീരാറായിരിക്കുന്നു
അമ്മ പിന്നെയുമെണീറ്റു
രണ്ടാം ചോറിനു പാത്രം നിറയ്ക്കാനായി....
ഒഴിഞ്ഞ പ്ലേറ്റുകളില്‍ വീണ്ടും വിളമ്പിയമ്മ വട്ടം നടന്നു
അമ്മയിപ്പോഴും സ്വന്തം ചോറ് വിളമ്പിയിട്ടില്ല....
പുറത്താരോ നീട്ടി വിളിച്ചു
ഉച്ച നേരത്ത് കയറി വന്ന തമിഴ് വൃദ്ധ ഭിക്ഷക്കാരന്‍
അമ്മയോടോതി...അമ്മേ പസിക്കറത്... സാപ്പാട്,
ഭിക്ഷക്കാരനു ചോറു കൊടുത്തമ്മ വന്നു
മോരിനു ചേര്‍ക്കാന്‍ ഉപ്പെടുക്കാന്‍ വീണ്ടുമമ്മ പോയി
പുറത്താരോ നീട്ടി വിളിച്ചു
ഉച്ച നേരത്ത് കയറി വന്ന തമിഴ് വൃദ്ധ ഭിക്ഷക്കാരന്‍
അമ്മയോടോതി...അമ്മേ പസിക്കറത്... സാപ്പാട്,
ഭിക്ഷക്കാരനു ചോറു കൊടുത്തമ്മ വന്നു
മോരിനു ചേര്‍ക്കാന്‍ ഉപ്പെടുക്കാന്‍ വീണ്ടുമമ്മ പോയി
അപ്പോഴും നിറയാത്ത അമ്മയുടെ തളികയില്‍ തട്ടി
പ്രകാശരശ്മികളപ്പോഴും പ്രതിഭലിച്ചു കൊണ്ടിരുന്നു
അമ്മയിപ്പോഴും സ്വന്തം ചോറ് വിളമ്പിയിട്ടില്ല....
ഉണ്ടെണീറ്റ പേര കുട്ടികളിലാരോ ഉറക്കെ കരഞ്ഞു
വീണ്ടും അമ്മയെണീറ്റു പോയി സ്നേഹലാളനക്കായി,
വീണ്ടും അമ്മയെണീറ്റു പോയി സ്നേഹലാളനക്കായി,
വടക്കോറത്തു വന്ന പണിക്കാരന്‍ വെള്ളമാവശ്യപ്പെട്ടു
അമ്മയെണീറ്റു വീണ്ടും
സ്വന്തം കൈകൊണ്ട് ദാഹ ജലം നല്‍കാനായി...
ഊണ് കഴിഞ്ഞോരുരുത്തരുമെഴുന്നേറ്റു തുടങ്ങി
എച്ചില്‍ പ്ലേറ്റുകള്‍ വാങ്ങുന്ന തിരക്കിലാണമ്മയിപ്പോള്‍
അമ്മയിപ്പോഴും സ്വന്തം ചോറ് വിളമ്പിയിട്ടില്ല....
അമ്മയെണീറ്റു വീണ്ടും
സ്വന്തം കൈകൊണ്ട് ദാഹ ജലം നല്‍കാനായി...
ഊണ് കഴിഞ്ഞോരുരുത്തരുമെഴുന്നേറ്റു തുടങ്ങി
എച്ചില്‍ പ്ലേറ്റുകള്‍ വാങ്ങുന്ന തിരക്കിലാണമ്മയിപ്പോള്‍
അമ്മയിപ്പോഴും സ്വന്തം ചോറ് വിളമ്പിയിട്ടില്ല....
അമ്മയിപ്പോള്‍ അടുക്കള തറയിലിരിക്കുകയാണ്
ഉണ്ടു തീര്‍ന്നവരോരോരുത്തരായി ഉമ്മറത്തേക്ക് നടന്നു
ഓരോ മുഖവും നോക്കിയമ്മ മനസ്സില്‍ കളം വരച്ചു നൃത്തമാടി
അമ്മയിപ്പോഴും സ്വന്തം ചോറ് വിളമ്പിയിട്ടില്ല....
അല്ലെങ്കില്‍ അമ്മയെന്തിനിനി ചോറ് വിളമ്പണം
ഊണ് കഴിക്കലല്ല കഴിപ്പിക്കലിലൂടെ നിറയുന്നവയര്‍
അമ്മക്ക് മാത്രം.
അല്ലെങ്കില്‍ അമ്മയെന്തിനിനി ചോറ് വിളമ്പണം
ഊണ് കഴിക്കലല്ല കഴിപ്പിക്കലിലൂടെ നിറയുന്നവയര്‍
അമ്മക്ക് മാത്രം.

No comments:
Post a Comment